Male) നീലാകാശം.. നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ..
ഈറൻ മേഘം.. നീന്തി വന്ന കടലിനു തോന്നിയരികെ...
കാതിലോതുവാനൊരുങ്ങിയോ... ആദ്യമായൊരീരടി…
Female) കേട്ട് കേട്ട് ഞാനിരുന്നുവോ ആ വിലോല പല്ലവി
ഭൂമിയും മാനവും പൂ കൊണ്ട് മൂടിയോ ....
Female) നീലാകാശം
Male) നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ..
Female) ഈറൻ മേഘം
Male) നീന്തി വന്ന കടലെന്നു തോന്നിയരികെ...
Male) കാണാപ്പൂവിൻ തേനും തേടി താഴ്‌വാരങ്ങൾ നീളെ
തേടി ഞാൻ എന്തിനോ.
Female) ഏതോ നോവിൻ മൗനം പോലെ കാർമേഘങ്ങൾ മൂടും വാനിൽ
നീ…. മിന്നലായ്..
Male) വേനലിൽ വർഷമായി നിദ്രയിൽ സ്വപ്നമായ്
Male) പാതിരാ ശയ്യയിൽ നീല നീരാളമായ്
Female) താരിളം കൈകളാൽ വാരിപ്പുണർന്നുവോ
Female) നീലാകാശം
Male) നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ..
Male) ഈറൻ മേഘം
Female) നീന്തി വന്ന കടലെന്നു തോന്നിയരികെ