menu-iconlogo
logo

️ അഴലിന്റെ ആഴങ്ങളിൽ

logo
بول
ചിത്രം: അയാളും ഞാനും തമ്മില്‍

സംഗീതം: ഔസേപ്പച്ചന്‍

രചന: വയലാര്‍ ശരത് ചന്ദ്രവര്‍മ

ആലാപനം‌: നിഖില്‍ മാത്യു, അഭിരാമി അജയ്

വര്‍ഷം: 2013

️ ️ ️ ️ ️ ️

JAFAR PALAPETTY

അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്

നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്

അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്

നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്

ഇരുൾ ജീവനെ പൊതിഞ്ഞു

ചിതൽ പ്രാണനിൽ മേഞ്ഞു

കിതക്കുന്നു നീ ശ്വാസമേ

അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്

നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്

️ ️ ️ ️ ️ ️

JAFAR PALAPETTY

പിന്നോട്ട് നോക്കാതെ, പോകുന്നു നീ

മറയുന്നു ജീവന്റെ, പിറയായ നീ

അന്നെന്റെ ഉൽച്ചുണ്ടിൽ,

തേൻതുള്ളി നീ

ഇനി എന്റെ ഉൽപൂവിൽ, മിഴിനീര് നീ

എന്തിനു വിതുംബലായി, ചേരുന്നു നീ

പോകൂ വിഷാദ രാവേ

എൻ നിദ്രയിൽ, പുണരാതെ നീ...

അഴലിന്റെആഴങ്ങളിൽ അവൾ മാഞ്ഞുപോയ്

നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്

️ ️ ️ ️ ️ ️

JAFAR PALAPETTY

പണ്ടെന്റെ ഈണം നീ, മൌനങ്ങളിൽ

പതറുന്ന രാഗം നീ, എരിവേനലിൽ

അത്തറായി നീ പെയ്യും, നാൾ ദൂരെയായ്

നിലവിട്ട കാറ്റായ് ഞാൻ, മരുഭൂമിയിൽ

പൊൻ കൊലുസ്സ് കൊഞ്ചുമായി, നിമിഷങ്ങളെൻ

ഉള്ളിൽ കിലുങ്ങിടാതെ

ഇനി വരാതെ, നീ എങ്ങോ പോയ്...

അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്

നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്

ഇരുൾ ജീവനെ പൊതിഞ്ഞു

ചിതൽ പ്രാണനിൽ മേഞ്ഞു

കിതക്കുന്നു നീ ശ്വാസമേ

അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്

നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്

THANK YOU ️

ജാഫർ പാലപ്പെട്ടി

️ അഴലിന്റെ ആഴങ്ങളിൽ بذریعہ Nikhil Mathew - بول اور کور