menu-iconlogo
huatong
huatong
بول
ریکارڈنگز
കല്ലായി കടവത്തെ..

കല്ലായി കടവത്തെ

കാറ്റൊന്നും മിണ്ടീല്ലെ

മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ

വരുമെന്നു പറഞ്ഞിട്ടും

വരവൊന്നും കണ്ടില്ല

ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല

മധുമാസ രാ..വിൻ വെൺ

ചന്ദ്രനായ്‌ ഞാൻ

അരികത്ത്‌ നിന്നിട്ടും..

കണ്ടില്ലെ..നീ... കണ്ടില്ലെ

കല്ലായി കടവത്തെ

കാറ്റൊന്നും മിണ്ടീല്ലെ

മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ

പട്ടു തൂവാലയും വാസന തൈലവും

അവൾക്ക് നൽകാനായ് കരുതി ഞാ..ൻ

പട്ടുറുമാല്‌ വേണ്ട അത്തറിൻ

മണം വേണ്ട

നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്‌

കടവത്തു തോണി ഇറങ്ങാം

കരിവള കൈ പിടിയ്ക്കാം

അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ

കല്ലായി കടവത്തെ

കാറ്റൊന്നും മിണ്ടീല്ലെ

മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ

ഈ പാട്ടിന്റെ ഷോർട്ട് പാടാൻ എന്റെ

പ്രൊഫൈലിൽ songs സെക്ഷൻ നോക്കുക

സങ്കൽപ ജാലകം..

പാതി തുറന്നിനീ

പാതിരാ മയക്കം മറന്നിരിയ്ക്കാം

തല ചായ്ക്കുവാനായ്‌

നിനക്കെന്നുമെന്റെ..

കരളിന്റെ മണിയറ തുറന്നു തരാം

ഇനിയെന്തു വേണം

എനിയ്ക്കെന്തു വേണമെൻ

ജീവന്റെ ജീവൻ കൂടെയില്ലേ

കല്ലായി കടവത്തെ

കാറ്റൊന്നും മിണ്ടീല്ലെ

മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ

വരുമെന്നു പറഞ്ഞിട്ടും

വരവൊന്നും കണ്ടില്ല

ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല

മധുമാസ രാ..വിൻ വെൺ

ചന്ദ്രനായ്‌ ഞാൻ

അരികത്ത്‌ നിന്നിട്ടും..

കണ്ടില്ലെ

നീ.. കണ്ടില്ലെ

ഉം....ഉം....ഉം....ഉ....

ഉം...ഉം.....ഉം...ഉ....

P Jayachandran/Sujatha Mohan کے مزید گانے

تمام دیکھیںlogo

یہ بھی پسند آسکتا ہے