menu-iconlogo
logo

Kalippattamay

logo
بول

UPDATING DAILY

മലയാള ഗാനങ്ങൾ

മലയാളത്തിൽ തന്നെ വായിച്ചു പാടാൻ...

follow my profile

കളിപ്പാട്ടമായ് കണ്മണീ നിൻറെ മുന്നിൽ

മനോവീണ മീട്ടുന്നു ഞാൻ...

കളിപ്പാട്ടമായ് കണ്മണീ നിൻറെ മുന്നിൽ

മനോവീണ മീട്ടുന്നു ഞാൻ...

നെഞ്ചിലെ മോഹമാം ജലശയ്യയിൽ നിൻ

സ്വരക്കൂടു കൂട്ടുന്നു ഞാൻ ദേവീ...

കളിപ്പാട്ടമായ് കണ്മണീ നിൻറെ മുന്നിൽ

മനോവീണ മീട്ടുന്നു ഞാൻ...

SCOre folloWS

മലർനിലവിൻ പൈതലെ മൊഴിയിലുതിരും

മണിച്ചിലമ്പിൻ കൊഞ്ചലേ...

മലർനിലവിൻ പൈതലെ മൊഴിയിലുതിരും

മണിച്ചിലമ്പിൻ കൊഞ്ചലേ...

മനപ്പന്തലിൻ മഞ്ചലിൽ മൗനമായ് നീ

മയങ്ങുന്നതും കാത്തു ഞാൻ കൂട്ടിരുന്നു

അറിയാതെ നിന്നിൽ ഞാൻ വീണലിഞ്ഞു

ഉയിർപൈങ്കിളീ എന്നുമീ യാത്രയിൽ നിൻ

നിഴൽപ്പാടു ഞാനല്ലയോ...

കളിപ്പാട്ടമായ് കണ്മണീ നിൻറെ മുന്നിൽ

മനോവീണ മീട്ടുന്നു ഞാൻ...

SCOre folloWS

മിഴിച്ചിരാതിൻ കുമ്പിളിൽ പറന്നുവീഴുമെൻ

നനുത്ത സ്നേഹത്തിൻ തുമ്പികൾ

തുടിക്കുന്ന നിൻ ജന്മമാം ചില്ലുപാത്രം

തുളുമ്പുന്നതെൻ പ്രാണനാം തൂമരന്ദം

ചിരിച്ചിപ്പി നിന്നിൽ കണ്ണീർക്കണം ഞാൻ

ഉഷഃസന്ധ്യതൻ നാളമേ നിൻറെ മുന്നിൽ

വഴിപ്പൂവു ഞാനോമനേ...

കളിപ്പാട്ടമായ് കണ്മണീ നിൻറെ മുന്നിൽ

മനോവീണ മീട്ടുന്നു ഞാൻ...

നെഞ്ചിലെ മോഹമാം ജലശയ്യയിൽ നിൻ

സ്വരക്കൂടു കൂട്ടുന്നു ഞാൻ ദേവീ...

കളിപ്പാട്ടമായ് കണ്മണീ നിൻറെ മുന്നിൽ

ഈ ജന്മമേകുന്നു ഞാൻ

Thank you for SINGING...

Thank you for JOIN

follow me for more sONGs!