മഞ്ഞണി പൂനിലാവ്
പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചുവെച്ചു നീരാടുമ്പോൾ
മഞ്ഞണി പൂനിലാവ്
പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചുവെച്ചു നീരാടുമ്പോൾ
മഞ്ഞണി പൂനിലാവ്
എള്ളെണ്ണ മണം വീശും
എന്നുടെ മുടിക്കെട്ടിൽ
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ
എള്ളെണ്ണ മണം വീശും
എന്നുടെ മുടിക്കെട്ടിൽ
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ
ധനുമാസം പൂക്കൈത
മലർ ചൂടി വരുമ്പോൾ ഞാൻ
അങ്ങയെക്കിനാവു കണ്ടു കൊതിച്ചിരിക്കും
മഞ്ഞണി പൂനിലാവ്
പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചുവെച്ചു നീരാടുമ്പോൾ
മഞ്ഞണി പൂനിലാവ്
പാതിരാ പാലകൾ തൻ
വിരലിങ്കൽ പൌർണമി
മോതിരമണിയിക്കും മലർമാസത്തിൽ
കാന്തിയൂരമ്പലത്തിൽ
കഴകക്കാരനെപ്പോലെ
താമര മാലയുമായ്
ചിങ്ങമെത്തുമ്പോൾ
ഒരു കൊച്ചു പന്തലിൽ
ഒരു കൊച്ചു മണ്ടപം
പുളിയിലക്കരമുണ്ട് കിനാവു കണ്ടേ
മഞ്ഞണി പൂനിലാവ്
പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചുവെച്ചു നീരാടുമ്പോൾ
മഞ്ഞണി പൂനിലാവ്