നാട്ടു തുടി താളം കേട്ടു്
മുളം തുടി ഈണം കേട്ടു്
കൂടുവിട്ട കാട്ടുകോഴി
ആട്ടംപോലെ സൂര്യൻ വന്നേ
നാട്ടു തുടി താളം കേട്ടു്
മുളം തുടി ഈണം കേട്ടു്
കൂടുവിട്ട കാട്ടുകോഴി
ആട്ടംപോലെ സൂര്യൻ വന്നേ
വാനം പുതുമഴ പെയ്തു
സായംസന്ധ്യ വിടർന്നു
അരികേ ഒഴുകും കനവേ
അറിയാക്കഥ തൻ കടലേ
നീയിതിലേ
വാനം പുതുമഴ പെയ്തു
(നാട്ടു തുടി താളം കേട്ടു്, മുളം തുടി ഈണം കേട്ടു്)
സായം സന്ധ്യ വിടർന്നു
(കൂടുവിട്ട കാട്ടുകോഴി, ആട്ടംപോലെ സൂര്യൻ വന്നേ)
ഏതോ നാളം വീഴും നേരം
മിഴി തെളിയവേ
വഴി നിവരവേ
മഴയായ് പൊഴിയും മുകിലേ
വെയിലായ് വിരിയും കതിരേ
ഈ വഴിയേ
വാനം പുതുമഴ പെയ്തു
സായം സന്ധ്യ വിടർന്നു
അരികേ ഒഴുകും കനവേ
അറിയാക്കഥതൻ കടലേ
നീയിതിലേ