menu-iconlogo
huatong
huatong
avatar

Lajjavathiye

Jassie Gifthuatong
bestcoachhuatong
Lời Bài Hát
Bản Ghi
Song eDITz by Ajipoomuttam

മലയാള ഗാനങ്ങൾ

മലയാളത്തിൽ തന്നെ വായിച്ചു പാടാൻ...

follow me

ലജ്ജാവതിയേ

നിൻറെ കള്ളക്കടക്കണ്ണിൽ

ലജ്ജാവതിയേ

നിൻറെ കള്ളക്കടക്കണ്ണിൽ

താഴം പൂവോ താമര താരോ

തേനോ തേൻ നിലാവോ

മാമഴമുത്തോ മല്ലികൊളുന്തോ

മീനോ മാരിവില്ലോ

തൊട്ടുരുമ്മി നിന്നാട്ടേ

തൊട്ടാവാടി പെൺമാനേ

മാനസകൊട്ടാരകെട്ടിനകത്തുള്ള

റോജാ രാജ റാണി

ലജ്ജാവതിയേ

നിൻറെ കള്ളക്കടക്കണ്ണിൽ

ലജ്ജാവതിയേ

നിൻറെ കള്ളക്കടക്കണ്ണിൽ ഹോ ...

കണ്ണാടിപ്പുഴയിലേ വെള്ളാരംകല്ലുമായ്

മണിമാടം കെട്ടിയ നമ്മുടെ

കുട്ടിക്കാലമോർത്തു ഞാൻ

കളിയോടം തൊട്ടു തുഴഞ്ഞൊരു

കുട്ടിക്കാലമോർത്തു ഞാൻ

കുന്നോളം മാമ്പഴം

അണ്ണാറക്കണ്ണനുമായ്

പങ്കുവച്ചു പകുത്തെടുത്തതെല്ലാം നീ

മറന്നുവോ

മധുരമാ നിമിഷം

മധുരമീ നിമിഷം

ഏതൊരിന്ദ്രജാലമിന്നു

കളമിടും പ്രണയമായ്

ലജ്ജാവതിയേ

നിൻറെ കള്ളക്കടക്കണ്ണിൽ

ലജ്ജാവതിയേ

നിൻറെ കള്ളക്കടക്കണ്ണിൽ ഹോ ...

മഞ്ഞിൽ കുളിക്കുമാ നെല്ലോലത്തുമ്പിലെ

ചില്ലാരത്തുള്ളി നമ്മൾ

കോർത്ത് നിന്നതോർത്തു ഞാൻ

കന്നാലി മേച്ചു നമ്മൾ

മഴനനഞ്ഞതോർത്തു ഞാൻ

അപ്പൂപ്പൻ താടിയാൽ മേൽ മീശ വച്ചു നീ

രാജാധിരാജ വേഷമിട്ടതിന്നുമോർത്തു ഞാൻ

മധുരമാ നിമിഷം

മധുരമീ നിമിഷം

കാതരമാമൊരു വേദനയിന്നൊരു

സുഖമെഴുമനുരാഗമായ്

ലജ്ജാവതിയേ

നിൻറെ കള്ളക്കടക്കണ്ണിൽ

ലജ്ജാവതിയേ

നിൻറെ കള്ളക്കടക്കണ്ണിൽ

താഴം പൂവോ താമര താരോ

തേനോ തേൻ നിലാവോ

മാമഴമുത്തോ മല്ലികൊളുന്തോ

മീനോ മാരിവില്ലോ

തൊട്ടുരുമ്മി നിന്നാട്ടേ

തൊട്ടാവാടി പെൺമാനേ

മാനസകൊട്ടാരകെട്ടിനകത്തുള്ള

റോജാ രാജ റാണി

ലജ്ജാവതിയേ

നിൻറെ കള്ളക്കടക്കണ്ണിൽ

ലജ്ജാവതിയേ

നിൻറെ കള്ളക്കടക്കണ്ണിൽ ഹോ ...

Thank you for JOIN

follow me for more sONGs!

Nhiều Hơn Từ Jassie Gift

Xem tất cảlogo

Bạn Có Thể Thích