menu-iconlogo
logo

Yathrayayi Veyiloli

logo
Lời Bài Hát
യാത്രയായി വെയിലൊളി നീളുമെൻ നിഴലിനെ..

കാത്തു നീ നിൽക്കയോ സന്ധ്യയായ്‌ ഓമനേ..

നിന്നിലേക്കെത്തുവാൻ ദൂരമില്ലാതെയായ്‌..

നിഴലൊഴിയും വേളയായ്‌..

ഈ രാവിൽ തേടും പൂവിൽ

തീരാ തേനുണ്ടോ...

കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി

കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി

ഉണരുമല്ലോ പുലരി... ഉം..ഉം...ഉം..

യാത്രയായി വെയിലൊളി നീളുമെൻ നിഴലിനെ

കാത്തു നീ നിൽക്കയോ സന്ധ്യയായ്‌ ഓമനേ

നിൻ കാതിൽ.. മൂളും മന്ത്രം..

നെഞ്ചിൻ നേരല്ലോ

തളരാതെ കാതോർത്തു പുളകം ചൂടി

തളരാതെ കാതോർത്തു പുളകം ചൂടി

ദളങ്ങളായ്‌ ഞാൻ വിടർന്നു..

ഉം..ഉം...ഉം..

യാത്രയായി വെയിലൊളി നീളുമെൻ നിഴലിനെ..

കാത്തു നീ നിൽക്കയോ സന്ധ്യയായ്‌ ഓമനേ..

നിന്നിലേക്കെത്തുവാൻ ദൂരമില്ലാതെയായ്‌..

നിഴലൊഴിയും വേളയായ്‌..

Yathrayayi Veyiloli của K J Yesudas - Lời bài hát & Các bản Cover