menu-iconlogo
logo

Vanshree Mukham

logo
Lời Bài Hát
ചിത്രം രംഗം

രചന എസ്‌ രമേശന്‍ നായര്‍

സംഗീതം കെ വി മഹാദേവന്‍

ആലാപനം കൃഷ്ണചന്ദ്രന്‍ ചിത്ര

വനശ്രീ മുഖംനോക്കി

വാല്‍ക്കണ്ണെഴുതുമീ

പനിനീര്‍ത്തടാകമൊരു പാനപാത്രം

വനശ്രീ മുഖംനോക്കി

വാല്‍ക്കണ്ണെഴുതുമീ

പനിനീര്‍ത്തടാകമൊരു പാനപാത്രം

മന്വന്തരങ്ങളാം മാന്‍പേടകള്‍ കണ്ടു

മനസ്സുതുറന്നിട്ടൊരിന്ദ്രനീലം

മന്വന്തരങ്ങളാം മാന്‍പേടകള്‍ കണ്ടു

മനസ്സുതുറന്നിട്ടൊരിന്ദ്രനീലം

വനശ്രീ മുഖംനോക്കി

വാല്‍ക്കണ്ണെഴുതുമീ

പനിനീര്‍ത്തടാകമൊരു പാനപാ...ത്രം..

കൊഴിയാത്തൊരോര്‍മ്മപോലെന്നും

തെളിയുമീ

ഓംകാര തീര്‍ത്ഥത്തില്‍ മുങ്ങിയാലോ

കൊഴിയാത്തൊരോര്‍മ്മപോലെന്നും

തെളിയുമീ

ഓംകാര തീര്‍ത്ഥത്തില്‍ മുങ്ങിയാലോ

അകില്‍പുകയില്‍ കൂന്തല്‍ തോര്‍ത്തി

ഞാനവിടുത്തെയണിമാറില്‍

പൂണൂലായ് കുതിര്‍ന്നാലോ

അകില്‍പുകയില്‍ കൂന്തല്‍ തോര്‍ത്തി

ഞാനവിടുത്തെയണിമാറില്‍

പൂണൂലായ് കുതിര്‍ന്നാലോ

പ്രേമത്തില്‍ താളിയോല

ഗ്രന്ഥങ്ങള്‍നോക്കി

പ്രകൃതിയിന്നൊരുക്കുന്നു നിന്നെ

പ്രേമത്തില്‍ താളിയോല

ഗ്രന്ഥങ്ങള്‍നോക്കി

പ്രകൃതിയിന്നൊരുക്കുന്നു നിന്നെ

രതി പ്രണയകാവ്യമായ്ത്തന്നെ

വനശ്രീ മുഖംനോക്കി

വാല്‍ക്കണ്ണെഴുതുമീ

പനിനീര്‍ത്തടാകമൊരു പാനപാ...ത്രം

പര്‍ണ്ണശാലകളില്‍

ഹോമാഗ്നിയായ് ജ്വലിക്കുന്നു

നമ്മുടെ ജനിമന്ത്ര

രതിവേഗങ്ങള്‍

പര്‍ണ്ണശാലകളില്‍

ഹോമാഗ്നിയായ് ജ്വലിക്കുന്നു

നമ്മുടെ ജനിമന്ത്ര

രതിവേഗങ്ങള്‍

വസന്തങ്ങളാകുന്നു

ഇതളിടും സ്പര്‍ശങ്ങള്‍

ശിശിരങ്ങള്‍ തീര്‍ക്കുന്നു

നിര്‍വേദലയങ്ങള്‍

തൃക്കയ്യില്‍ താംബൂല

തളികയുമായി വന്നു

ത്രിത്വങ്ങള്‍ വിളിക്കുന്നു നിന്നെ

തൃക്കയ്യില്‍ താംബൂല

തളികയുമായി വന്നു

ത്രിത്വങ്ങള്‍ വിളിക്കുന്നു നിന്നെ

അനുരക്ത കാമനായ്ത്തന്നെ..

വനശ്രീ മുഖംനോക്കി

വാല്‍ക്കണ്ണെഴുതുമീ

പനിനീര്‍ത്തടാകമൊരു പാനപാത്രം

പനിനീര്‍ത്തടാകമൊരു പാനപാത്രം..

പനിനീര്‍ത്തടാകമൊരു പാനപാത്രം..

Vanshree Mukham của KS Chithra/Krishnachandran - Lời bài hát & Các bản Cover