മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ
തേനൊലിയോ തേങ്ങലോ.....തേനൊലിയോ തേങ്ങലോ......
കണ്ണീർക്കയത്തിന്നക്കരെയോരത്ത്
ദൂരേയ്‌ക്കു ദൂരെ അമ്പിളിക്കൊമ്പത്ത്
പൊൻതൂവൽ... ചേലുണരാൻ...
പൊൻതൂവൽ ചേലുണരാൻ കൂടെ പോരുന്നോ
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ
തേനൊലിയോ തേങ്ങലോ.....തേനൊലിയോ തേങ്ങലോ......
മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലേയ്‌ക്കു നീ വരുന്നുവോ
മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലേയ്‌ക്കിറങ്ങുമെങ്കിൽ
പൊന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ....
മഞ്ഞില വീശി വീശിയുറക്കാനാളുണ്ടേ...ഓ..ഓ..ഓ...
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ
തേനൊലിയോ തേങ്ങലോ.....തേനൊലിയോ തേങ്ങലോ......
താരണിമേടയിൽ നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നിൽപ്പതെന്തിനാണു നീ....
താരണിമേടയിൽ നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നിൽപ്പതെന്തിനാണ്
പൂക്കിലമെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ
ഇത്തിരിക്കൂട്ടിൽ പൂപ്പട കൂട്ടാനാളുണ്ടേ,,ഓ..ഓ..ഓ...
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളിൽ
തേനൊലിയോ തേങ്ങലോ.....തേനൊലിയോ തേങ്ങലോ......