ഉം ഉം ഉം ഉം
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടേ
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാകില്ലേ
കൂട്ടിനു ഞാനും വന്നോട്ടേ
മിന്നാമിനുങ്ങേ
മഴയത്തും വെയിലത്തും പോകരുതേ നീ
നാടിന്റെ വെട്ടം കളയരുതേ
മഴയത്തും വെയിലത്തും പോകരുതേ നീ
നാടിന്റെ വെട്ടം കളയരുതേ
നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ
നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ
നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടേ
മിന്നാമിനുങ്ങേ
പൊന്നു വിളയുന്ന പാടത്തും നാട്ടിലും
നാനായിടത്തും നീ പാറിയില്ലേ
പൊന്നു വിളയുന്ന പാടത്തും നാട്ടിലും
നാനായിടത്തും നീ പാറിയില്ലേ
പള്ളിക്കൂടത്തിന്നകമ്പടിയില്ലാതെ
പള്ളിക്കൂടത്തിന്നകമ്പടിയില്ലാതെ
പുന്നാര പാട്ടു നീ പാടിയില്ലേ
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടേ
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടേ
മിന്നാമിനുങ്ങേ
ഉം ഉം ഉം ഉം