menu-iconlogo
logo

Mele Vaanile

logo
Lời Bài Hát
മേലേ വാനിലെ കിളികളായി

ചേരാം മാരിവിൽ ചെരുവിലായി

ഇനി ഒന്നായി ഒന്നായി കാണാം കനവേ ഹോയ്

തീരാ വെണ്ണിലാ തിരകളായ്

ചേരാം വെണ്മുകിൽ കടവിലായ്

ഇനി ഒന്നായി ഒന്നായി ഉയരാം നിനവേ

മൊഴികളിൽ നീരാടാം

മിഴികൾ നീന്തി അലയാം

ഇരുളിലോ തിരിയാകാം എന്നും

പകലിനായി മഴയാകാം

കുളിരായി പീലി വിടരാം

ഈ പൂഞ്ചെരുവിൽ തണലേകിടുമോ?

നിലവേ നിലവേ

ഈ ആകാശങ്ങളാകെ നിനവേ നിനവേ

ഈ താഴ്വാരങ്ങളാകെ നിലവേ നിലവേ

ഓഹഹോ ഓ ഓ

തെന്നൽ പാടുമീ പാട്ടിലെ

മൗനം മാഞൊരീ കവിതയായി

ഇനി ഉയരേ ഉയരേ ഉയരേ പറക്കാം

മൊഴികളിൽ നീരാടാം

മിഴികൾ നീന്തി അലയാം

ഇരുളിലോ തിരിയാകാം എന്നും

പകലിനായി മഴയാകാം

കുളിരായി പീലി വിടരാം

ഈ പാൽമഴയിൽ നനയാൻ കൊതിയായി നിലവേ നിലവേ

ഈ ആകാശങ്ങളാകെ നിനവേ നിനവേ

ഈ താഴ്വാരങ്ങളാകെ നിലവേ നിലവേ

നിൻ താരാട്ടുമായി അരികെ വരുമോ നിനവേ?

ഓഹഹോ ഓ ഓ നിലവേ

തേൻ തൂകുമീ വഴികളിൽ

നാം വന്നുചേർന്നിങ്ങനെ

നോവുകൾ മായ്ക്കുമാരോമനേ തേടിയോ?

തൂമഞ്ഞുമായി വന്നുവോ?

നോവാകെയും മായ്ച്ചുവോ?

പുഞ്ചിരി നീട്ടിയൊരീണം പാടിയോ?

മൊഴികളിൽ നീരാടാം

മിഴികൾ നീന്തി അലയാം

ഈ പൂഞ്ചെരുവിൽ തണലേകിടുമോ?

നിലവേ നിലവേ

നിൻ താരാട്ടുമായി അരികെ വരുമോ നിനവേ?

ഓഹഹോ ഓ ഓ

തെന്നൽ പാടുമീ പാട്ടിലെ

മൗനം മാഞൊരീ കവിതയായി

ഇനി ഉയരേ ഉയരേ ഉയരേ പറക്കാം

കനലുകൾ മായ്ച്ചിടാം മഴയിൽ പുലരി ഉണരാം

മധുരമാം കനിയാകാം എന്നും

നദികളായ് ചേർന്നൊഴുകാം കനവിൻ കരളിലലിയാം

ഈ പാൽമഴയിൽ നനയാൻ കൊതിയായി നിലവേ നിലവേ

ഈ ആകാശങ്ങളാകെ നിനവേ നിനവേ

ഈ താഴ്വാരങ്ങളാകെ നിലവേ നിലവേ

നിൻ താരാട്ടുമായി അരികെ വരുമോ നിനവേ?

ഓഹഹോ ഓ ഓ നിലവേ

Mele Vaanile của Naveen - Lời bài hát & Các bản Cover