menu-iconlogo
logo

Ottakangal vari vari

logo
Lời Bài Hát
ഒട്ടകങ്ങൾ വരി വരി വരിയായ്

കാരക്ക മരങ്ങൾ നിര നിര നിരയായ്

ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള

മരുഭൂമി വിലസിടുന്നൂ

തുടുത്തസിക്കൂ മരത്തിന്റെ കനികളും

ജിറാദെന്ന കിളികളും ചുടുകാറ്റിൻ ഒലികളും

ഇടക്കിടക്ക് കച്ചോട സംഘങ്ങൾ

പോകുന്ന പാതകളും…

പരിശുദ്ധ ഖുർആൻ വന്നിറങ്ങിയതിവിടം...

പരിപൂർണ്ണ റസൂലുള്ള പിറന്നതുമിവിടം

പരിശുദ്ധ ഖുർആൻ വന്നിറങ്ങിയതിവിടം...

പരിപൂർണ്ണ റസൂലുള്ള പിറന്നതുമിവിടം

നിസാമിന്റെ കവിതകൾ ഉറവിട്ടതിവിടം

മസുനബിക്കുറവയാം അറബിക്കെട്ടിവിടം

ഒട്ടകങ്ങൾ വരി വരി വരിയായ്

കാരക്ക മരങ്ങൾ നിര നിര നിരയായ്

ഒട്ടിടവി…..ട്ടുയരത്തിൽ മലയുള്ള

മരുഭൂമി വിലസിടുന്നൂ

ഉലകങ്ങൾക്കഖിലവും വഴിവിളക്കിവിടം

ഉടമയുമടിമയും നിരോധിച്ചതിവിടം

ഉലകങ്ങൾക്കഖിലവും വഴിവിളക്കിവിടം

ഉടമയുമടിമയും നിരോധിച്ചതിവിടം

പലപല നബിമക്കൾ പിറന്നതുമിവിടം

പകലൊളി വെളിച്ചമായ് തിളങ്ങുന്നതിവിടം

ഒട്ടകങ്ങൾ വരി വരി വരിയായ്

കാരക്ക മരങ്ങൾ നിര നിര നിരയായ്

ഒട്ടിടവി…..ട്ടുയരത്തിൽ മലയുള്ള

മരുഭൂമി വിലസിടുന്നൂ

ഒരു വാക്യം ശഹാദത്ത് തളിരിട്ടതിവിടം

ഒളിചന്ദ്രക്കലയുള്ള കൊടിപാറുമിവിടം

ഒരു വാക്യം ശഹാദത്ത് തളിരിട്ടതിവിടം

ഒളിചന്ദ്രക്കലയുള്ള കൊടിപാറുമിവിടം

കറുത്തവർ വെളുത്തവർ വിഭിന്നമല്ലിവിടം

കലയുടെ സിത്താരകൾ മുഴങ്ങിയതിവിടം

തുടുത്തസിക്കൂ മരത്തിന്റെ കനികളും

ജിറാദെന്ന കിളികളും ചുടുകാറ്റിൻ ഒലികളും

ഇടക്കിടക്ക് കച്ചോട സംഘങ്ങൾ

പോകുന്ന പാതകളും…

ഒട്ടകങ്ങൾ വരി വരി വരിയായ്

കാരക്ക മരങ്ങൾ നിര നിര നിരയായ്

ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള

Ottakangal vari vari của peer muhammad - Lời bài hát & Các bản Cover