എൻ മനസ്സിൽ നിറയെ സ്നേഹവുമായി
നീ ഒരുനാൾ വരുമോ ഇണ കിളിയെ
എൻ കുടിലിൽ ഒരുക്കിയ മണിയറയിൽ
എൻ തുണയായ് വരുമോ എൻ പ്രിയനേ
എന്നിൽ തണലേകുമോ
ഖൽബിൽ ഇടം നൽകുമോ
എന്നും മുഹബത്തായി
അണഞ്ഞീടുമോ..
ജന്മം എനിക്കേകുമോ
മോഹം പകുത്തീടുമോ
എന്നും അണയാത്ത
സ്നേഹമായി വരുമോ ....
നീ എന്റേതല്ലേ
ഞാൻ നിന്റേതല്ലേ
നീ എന്റേത് മാത്രമല്ലേ...
ഞാൻ നിന്റേതല്ലേ
നീ എന്റേതല്ലേ .
നാളെ മരിച്ചാലും
നമ്മളൊന്നല്ലേ .