ഏതോ പ്രിയരാഗം മൂളി ഞാൻ
നിൻ സ്നേഹത്തിൻ
ഈണം അതിൻ ശ്രുതിയായ് തീർത്തു ഞാൻ
ജന്മം സ്വരനദിയായ് ഒഴുകുമ്പൊൾ
കുളിരോളത്തിൻ കൈയ്യാൽ
ഇനി നിന്നെ തഴുകും ഞാൻ
പാടാത്തൊരു പാട്ടല്ലേ
പറയാത്തൊരു കഥയല്ലേ
എഴുതാത്തൊരു കനവല്ലേ
ഇനി നീയെൻ ഉയിരല്ലേ
പ്രേമം ഈ പ്രേമം ചിര കാലം വാഴില്ലേ
നീയുണ്ടെങ്കിൽ ഉണരും സ്വപ്നം
നീയുണ്ടെങ്കിൽ സ്നേഹം സത്യം
നീ ചേരുന്നൊരു രാപ്പകലാകെ മോഹന സംഗീതം
നീയുണ്ടെങ്കിൽ ലോകം സ്വർഗ്ഗം
നീയില്ലെങ്കിൽ കാലം ശൂന്യം
നീ എൻ മായിക മനസ്സിനു നൽകി ആകെ സന്തോഷം