menu-iconlogo
huatong
huatong
avatar

Vannathi pullinu doore (വണ്ണാത്തീ പുള്ളിനു ദൂരെ)

Shyam/Azizvk1812huatong
🅰💤ℹ💤🆅🅺➊➑➊➋🍫🍫🍫huatong
Lời Bài Hát
Bản Ghi
Song :-വണ്ണാത്തീ പുള്ളിനു ദൂരെ

വണ്ണാത്തീ പുള്ളിനു ദൂരെ

ചന്ദനക്കാട്ടിൽ കൂടുണ്ടേ..

വായാടീ പെണ്ണിനിന്ന്‌

കൂടു വെയ്ക്കാൻ മോഹം

കവിത ചൊല്ലും നിൻ കണ്ണിൽ

കടലുറങ്ങും വ്യഥയെന്തേ

കളിയോ കടങ്കതയോ

കവിത ചൊല്ലും നിൻ കണ്ണിൽ

കടലുറങ്ങും വ്യഥയെന്തേ

കളിയോ കടങ്കതയോ

വണ്ണാത്തീ പുള്ളിനു ദൂരെ

ചന്ദനക്കാട്ടിൽ കൂടുണ്ടേ

കാലം മൂടിപ്പോയി മറഞ്ഞെന്നാലും

മറക്കുമോ പ്രേമരാഗമിജന്മം

കാലം മൂടിപ്പോയി മറഞ്ഞെന്നാലും

മറക്കുമോ പ്രേമരാഗമിജന്മം

എത്രയോ ജന്മമായീ

നീയെന്റെ പ്രാണനായി

എത്രയോ ജന്മമായീ

നീയെന്റെ പ്രാണനായി

കളിയാടാൻ നീ

കൂടെപ്പോരാമോ

ഞാനോരുക്കുമീ

കൂട്ടിൽ കൂടാമോ

കരളു നൊവുമെൻ കഥയായി

കനവു പോലെ നീ മാറുമോ

പ്രിയനേ.........

വണ്ണാത്തീ പുള്ളിനു ദൂരെ

ചന്ദനക്കാട്ടിൽ കൂടുണ്ടേ..

താരകളെപ്പോലെ ദൂരത്തെന്നാലും

ജീവരാഗത്താളമെന്നും നീയല്ലേ

താരകളെപ്പോലെ ദൂരത്തെന്നാലും

ജീവരാഗത്താളമെന്നും നീയല്ലേ

എത്രയോ ജന്മമായീ

നീയെന്റെ പ്രാണനായി

എത്രയോ ജന്മമായീ

നീയെന്റെ പ്രാണനായി

ഞങ്ങൾക്കൊന്നായി

കുഞ്ഞായി താരാട്ടാൻ

കുഞ്ഞാറ്റേ നീയും

കൂടെപ്പോരാമോ

ഹൃദയം പാടും പുതുരാഗം

നമ്മിലുണരും പ്രിയതാളം

സുഖമോ നൊമ്പരമോ

വണ്ണാത്തീ പുള്ളിനു ദൂരെ

ചന്ദനക്കാട്ടിൽ കൂടുണ്ടേ..

വായാടീ പെണ്ണിനിന്നു

കൂടു വെയ്ക്കാൻ മോഹം

കവിത ചൊല്ലും നിൻ കണ്ണിൽ

കടലുറങ്ങും വ്യഥയെന്തേ

കളിയോ കടങ്കതയോ

കവിത ചൊല്ലും നിൻ കണ്ണിൽ

കടലുറങ്ങും വ്യഥയെന്തേ

കളിയോ കടങ്കതയോ

വണ്ണാത്തീ പുള്ളിനു ദൂരെ

ചന്ദനക്കാട്ടിൽ കൂടുണ്ടേ...

Nhiều Hơn Từ Shyam/Azizvk1812

Xem tất cảlogo
Vannathi pullinu doore (വണ്ണാത്തീ പുള്ളിനു ദൂരെ) của Shyam/Azizvk1812 - Lời bài hát & Các bản Cover