menu-iconlogo
logo

Adholokam

logo
Lời Bài Hát
അദൃശ്യ വാതിൽ എങ്ങോ? (ആഹ ഹാ ഹ ഹാ)

കുഴൽ പണങ്ങൾ എങ്ങോ?

അറുത്തറത്തു അറപ്പ് തീർന്ന

കത്തികൾ കാഠാരകൾ

അടുക്കിവെച്ചത് എങ്ങോ?

പിടിച്ച കൈകൾ എങ്ങോ?

(അത് എങ്ങോ?, അത് എങ്ങോ?)

തെറിച്ച രക്തം എങ്ങോ? (പ പ മം)

മനുഷ്യരിൽ മിടുക്കരും

കടക്കുവാൻ മടിച്ചിടും

ഇരുൾ പ്രപഞ്ചം എങ്ങോ?

അവിടെ നിറയെ

സ്രാവുകൾ വിലസ്സിടുന്നു

അറകൾ മുഴുവൻ

ചുവന്ന വെട്ടമോ?

നടുക്കമോടെ കഥയും

കേട്ടറിഞ്ഞ സത്യമോ?

മയക്കിടും, കുടുക്കിടും രഹസ്യരാജ്യമോ

അധോ ലോകമേ നീ എങ്ങോ?

അധോ ലോകമേ നീ എങ്ങോ?

ഈ ഉലകം എന്തു കഠിനം

വില തരാത്ത നരകം (നരകം)

ചിരികൾ ഒക്കെ വിഫലം ദുരിതം ആണ് സകലം

ആ ദുരിത ചുമടു താങ്ങും

അടിമയായി പെടണോ?

ഉടമയായി ഞെളിഞ്ഞിരിക്കണോ?

പെട്ടി നിറയെ രത്ന ഖനികൾ

ഇട്ട മുറികൾ ഉണ്ടോ?

തിര നിറച്ച തോക്കിനേറെ

ഭാരം ഉണ്ട് നേരോ?

അങ്ങ് അകലെ അകലെ ഏതോ

വിജന ഗുഹയിൽ ആണോ?

അതു മുന്നിലായി മറഞ്ഞിരിക്കയോ? (ഓ, ഓ)

അധോ ലോകമേ നീ എങ്ങോ?

അധോ ലോകമേ നീ എങ്ങോ?

അധോ ലോകമേ നീ എങ്ങോ?

അധോ ലോകമേ നീ എങ്ങോ?