menu-iconlogo
logo

Chellakkattin

logo
Lời Bài Hát
ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ

ചിങ്ങച്ചെമ്മാനം

കന്നിത്തേനേ നിന്നെത്തേടും വർണ്ണക്കൂടാരം

ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ

ചിങ്ങച്ചെമ്മാനം

കന്നിത്തേനേ നിന്നെത്തേടും വർണ്ണക്കൂടാരം

നീലപ്പീലികാലിനാൽ ഓലത്താലി ചേലുമായ്

ഈറക്കൊമ്പിൽ ഇലത്തുമ്പിൽ അഴകായ് ഒഴുകാൻ വാ

ഓണക്കാവിൽ നാണപ്പൂവിൽ അമൃതായ് അലിയാൻ വാ

ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ

ചിങ്ങച്ചെമ്മാനം

കന്നിത്തേനേ നിന്നെത്തേടും വർണ്ണക്കൂടാരം

തങ്കക്കമ്പി വീണമീട്ടി

നിന്‍റെ ഓർമ്മ പൂവനിയിൽ

മഞ്ഞതുമ്പിയാം കിനാവുമായ്

മൗനത്തിൻ നേർത്ത തെന്നലിൽ

തങ്കക്കമ്പി വീണമീട്ടി

നിന്‍റെ ഓർമ്മ പൂവനിയിൽ

മഞ്ഞതുമ്പിയാം കിനാവുമായ്

മൗനത്തിൻ നേർത്ത തെന്നലിൽ

മഞ്ഞണിഞ്ഞ മോഹമായി ഞാൻ.....

മേടപ്പക്ഷിയാകുമെൻ മാടത്തത്തേ നീയഴകിൻ

കൂടണഞ്ഞ കാടലഞ്ഞു പാടിടും

കിളിപ്പെണ്ണിൻ മലർകാലം

തുമ്പിക്കോ ഓണക്കാലം

ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ

ചിങ്ങച്ചെമ്മാനം

കന്നിത്തേനേ നിന്നെത്തേടും വർണ്ണക്കൂടാരം

ഓ....ഓ.....ഓ....സ്വർണ്ണതാലം കൈയ്യിലേന്തി

സന്ധ്യ പോലുമീ വഴിയിൽ

നിന്നെ കണ്ടപ്പോൾ നതാംഗിയായ്

നാണത്തിൽ മുങ്ങി നിന്നതെന്‍

കണ്ണിലിന്നു കാത്തിടുന്നു

ഞാൻ നിലീനയായ്....

സ്വർണ്ണതാലം കൈയ്യിലേന്തി

സന്ധ്യ പോലുമീ വഴിയിൽ

നിന്നെ കണ്ടപ്പോൾ നതാംഗിയായ്

നാണത്തിൽ മുങ്ങി നിന്നതെന്‍

കണ്ണിലിന്നു കാത്തിടുന്നു ഞാൻ......

അന്തിമേഘത്തോപ്പിലെ

ചന്തമുള്ള മാരിവില്ലായ്

നീ വിരിഞ്ഞ കാന്തിയൊന്നു കാണുവാൻ

തരുന്നോരോ വെള്ളിത്തിങ്കൾ

മാനത്തെ കോടിക്കോണിൽ

ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ

ചിങ്ങച്ചെമ്മാനം

കന്നിത്തേനേ നിന്നെത്തേടും വർണ്ണക്കൂടാരം

നീലപ്പീലികാലിനാൽ ഓലത്താലി ചേലുമായ്

ഈറക്കൊമ്പിൽ ഇലത്തുമ്പിൽ അഴകായ് ഒഴുകാൻ വാ

ഓണക്കാവിൽ നാണപ്പൂവിൽ അമൃതായ് അലിയാൻ വാ

ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ

ചിങ്ങച്ചെമ്മാനം

കന്നിത്തേനേ നിന്നെത്തേടും വർണ്ണക്കൂടാരം

Chellakkattin của unnimenon/K. S. Chithra - Lời bài hát & Các bản Cover