ഒറിജിനല്‍ പാട്ട് പല തവണ 
കേട്ടതിനു ശേഷം പാടാന്‍ ശ്രമിക്കുക 
മിഴി രണ്ടിൽ സുറുമയുമെഴുതി 
തേനൂറും പുഞ്ചിരി തൂകി 
മൊഞ്ചോടെ പാറി നടക്കും 
മായപ്പൊന്മാനേ 
നീ ഇണ തേടും എന്നോടായ് 
ഇഷ്ട്ടം കൂടാമോ 
നീ ഇണ തേടും എന്നോടായ് 
ഇഷ്ട്ടം കൂടാമോ 
കടലിന്റെ കൊഞ്ചല് കേട്ട് 
രാവോളം ചിന്തയിൽ മുഴുകി 
നെൽപ്പാടം കണികണ്ടുണരും 
മോഹപ്പക്ഷിയെ 
നീ ഇണ തേടും എന്നോടായ് 
ഇഷ്ടം കൂടാമോ 
നീ ഇണ തേടും എന്നോടായ് 
ഇഷ്ടം കൂടാമോ 
മിഴി രണ്ടിൽ 
മിഴി രണ്ടിൽ സുറുമയുമെഴുതി 
തേനൂറും പുഞ്ചിരി തൂകി 
മലർപൊഴിയും പാതിരാവിൽ 
കുളിർ തെന്നലോഴുകുമ്പോൾ 
എൻകൂടെ കുളിർചൂടാൻ 
പെണ്ണേ നീയുണ്ടെങ്കിൽ 
കൊതിയൂറും കനവുകളാൽ 
എൻ ഖൽബ് നിറയുമ്പോൾ 
കനവിന്റെ കഥപറയാൻ 
നീ കൂട്ടിനുണ്ടെങ്കിൽ 
പലവർണ്ണപ്പൂക്കളുമായ് 
പൂപ്പന്തലൊരുക്കാം ഞാൻ 
അരിമുല്ലപ്പൂവിന്റെ 
മണിയറയും കെട്ടാംഞാൻ 
ഇതളെ നീ കൂടെപ്പോരാമോ 
ഒരു വട്ടം കൂടി 
പെണ്ണേ നീ സ്നേഹം നൽകാമോ… 
മിഴി രണ്ടിൽ 
മിഴി രണ്ടിൽ സുറുമയുമെഴുതി 
തേനൂറും പുഞ്ചിരി തൂകി 
മൊഞ്ചോടെ പാറി നടക്കും 
മായപ്പൊന്മാനേ 
ഇതളുകളാൽ വിരിയുകയായ് 
എന്നും നിന്നെ കാണുമ്പോൾ 
ആശകളായ് നിറയുകയായ് 
നിന്നെ സ്വന്തമാക്കിടുവാൻ 
എന്നും ഞാനുറങ്ങുമ്പോൾ 
കനവുകളിൽ നീ മാത്രം 
ഉണരുമ്പോൾ നിൻമുഖവും 
തിളങ്ങുന്നു എൻകണ്ണിൽ 
കൈക്കുമ്പിൾ നീട്ടിയെൻ 
മാറോട് ചേർക്കാനും 
ആരാരും കാണാതെ 
നിൻമാറിൽ പുൽകാനും 
ഇതളെ നീ കൂടെപ്പോരാമോ 
ഒരുവട്ടം കൂടി 
പെണ്ണേ നീ സ്നേഹം നൽകാമോ 
മിഴി രണ്ടിൽ 
മിഴി രണ്ടിൽ സുറുമയുമെഴുതി 
തേനൂറും പുഞ്ചിരി തൂകി 
മൊഞ്ചോടെ പാറി നടക്കും 
മായപ്പൊന്മാനേ 
നീ ഇണ തേടും എന്നോടായ് 
ഇഷ്ടം കൂടാമോ 
നീ ഇണ തേടും എന്നോടായ് 
ഇഷ്ടം കൂടാമോ 
കടലിന്റെ കൊഞ്ചല് കേട്ട് 
രാവോളം ചിന്തയിൽ മുഴുകി 
നെൽപ്പാടം കണികണ്ടുണരും 
മോഹപ്പക്ഷിയെ 
നീ ഇണ തേടും എന്നോടായ് 
ഇഷ്ടം കൂടാമോ 
നീ ഇണ തേടും എന്നോടായ് 
ഇഷ്ടം കൂടാമോ 
മിഴി രണ്ടിൽ 
മിഴി രണ്ടിൽ സുറുമയുമെഴുതി 
തേനൂറും പുഞ്ചിരി തൂകി 
മൊഞ്ചോടെ പാറി നടക്കും 
മായപ്പൊന്മാനേ