menu-iconlogo
logo

Chandana pallakkil

logo
歌词
ചിത്രം പാലാട്ടു കോമന്‍

ഗാനരചന വയലാര്‍

സംഗീതം എം. എസ്. ബാബുരാജ്‌

പാടിയത് എ.എം. രാജ, സുശീല

ചന്ദന പല്ലക്കിൽ

വീടു കാണാൻ വന്ന

ഗന്ധർവ രാജകുമാരാ

ഗന്ധർവ രാജകുമാരാ

പഞ്ചമി ചന്ദ്രിക

പെറ്റു വളർത്തിയ

അപ്സര രാജകുമാരി

അപ്സര രാജകുമാരി

പൂവായ പൂവെല്ലാം

പോന്നൂഞ്ഞാലാടുമ്പോൾ

പൂവാങ്കുരുന്നില ചൂടേണം

പാതിരാ പൂവിന്‍റെ

പനിനീർ പന്തലിൽ

പാലയ്ക്ക മോതിരം മാറേണം

തങ്കതംബുരു മീട്ടുക മീട്ടുക

ഗന്ധർവ രാജകുമാരാ

അപ്സര രാജകുമാരി

തങ്കതംബുരു മീട്ടുക മീട്ടുക

ഗന്ധർവ രാജകുമാരാ

അപ്സര രാജകുമാരി

അല്ലിപൂങ്കാവിലെ

ആവണി പലകയിൽ

അഷ്ടമംഗല്യമൊരുക്കാം ഞാൻ

ദശപുഷ്പം ചൂടിയ്ക്കാം

തിരുമധുരം നേദിയ്ക്കാം

താമര മാലയിടീയ്ക്കാം ഞാൻ

ദശപുഷ്പം ചൂടിയ്ക്കാം

തിരുമധുരം നേദിയ്ക്കാം

താമര മാലയിടീയ്ക്കാം ഞാൻ

ഒരു നേരമെങ്കിലും

ഒന്നിച്ചിരിയ്ക്കേണം

ഓരോ മോഹവും പൂക്കേണം

ഒരുനേരമെങ്കിലും

ഒന്നിച്ചിരിയ്ക്കേണം

ഓരോ മോഹവും പൂക്കേണം

പൂക്കും മോഹത്തിൻ

കിങ്ങിണി ചില്ലയിൽ

പാട്ടും പാടി ഉറങ്ങേണം

പൂക്കും മോഹത്തിൻ

കിങ്ങിണി ചില്ലയിൽ

പാട്ടും പാടി ഉറങ്ങേണം

ചന്ദന പല്ലക്കിൽ

വീടു കാണാൻ വന്ന

ഗന്ധർവ രാജകുമാരാ

പഞ്ചമി ചന്ദ്രിക

പെറ്റു വളർത്തിയ

അപ്സര രാജകുമാരി

ഓ..ഓ..ഗന്ധർവ രാജകുമാരാ

ഓ..ഓ..അപ്സര രാജകുമാരി