menu-iconlogo
huatong
huatong
歌词
作品
ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം

താഴെവന്നോ

മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം

വീശിയെന്നോ

കണ്ണിൻ കണ്ണിൻ കണ്ണിലേ തേനിൽ താമരപ്പൂ

വിരിഞ്ഞോ

തീരാ നോവിൻ ഈണങ്ങൾ

കണ്ണീർ കവിതകളായലിഞ്ഞോ

മഴപാടും കുളിരായി വന്നതാരോ ഇവളോ

തെന്നലായി തണലായി ഇനിയാരോ ഇവളോ

അറിയാതൊരോമൽ പീലി തിരയുന്നു തമ്മിൽ നാം

കാണാതിരുന്ന നേരമാകെ തന്നെയായി നാം

തഞ്ചി തഞ്ചി കൂടെ വന്നു ആലില തെന്നലായ്

തമ്മിൽത്തമ്മിൽ കാത്തിരുന്നു

പാടാത്തൊരീണവുമായ്

മേലേ മേലേ പാറിടണം കൂട്ടിനൊരാളും വേണം

ഏഴഴകോടെ ചേലണിയാൻ

കിന്നാരം ചൊല്ലാനും ചാരത്തു ചായാനും

കയ്യെത്തും തേൻ കനിയായ്

ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം

താഴെ വന്നോ

മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം

വീശിയെന്നോ

മഴപാടും കുളിരായി വന്നതാരോ ഇവളോ

തെന്നലായി തണലായി ഇനിയാരോ ഇവനോ

ചിമ്മി ചിമ്മി ചേരുന്നുവോ താമരനൂലിനാൽ

നമ്മിൽ നമ്മെ കോർത്തിടുന്നു ഏതേതോ

പുണ്യവുമായ്

തീരം ചേരും നീർപ്പളുങ്കായ്

ആതിരച്ചോലകളായ്

വാനവില്ലോലും പുഞ്ചിരിയായ്

അരികത്തെ തിരിപോലെ തേനൂറും പൂപോലെ

മായാത്ത പൗർണ്ണമിയായ്

ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം

താഴെ വന്നോ

മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം

വീശിയെന്നോ

മഴപാടും കുളിരായി വന്നതാരോ ഇവളോ

തെന്നലായി തണലായി ഇനിയാരോ ഇവനോ

അറിയാതൊരോമൽ പീലി തിരയുന്നു തമ്മിൽ നാം

കാണാതിരുന്ന നേരമാകെ തന്നെയായി നാം

മഴപാടും കുളിരായി വന്നതാരോ ഇവളോ

തെന്നലായി തണലായി ഇനിയാരോ ഇവനോ.

更多Aravind Venugopal/aparna balamurali热歌

查看全部logo

猜你喜欢