menu-iconlogo
huatong
huatong
avatar

Poove Oru Mazhamutham (From "Kaiethum Doorathu")

Fahad/Bijuhuatong
secretalienhuatong
歌词
作品
റ്റാ രാ

റ്റാ ര റ്റാ

പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ?

തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ?

അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ്

അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ്

ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം

പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ?

തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ?

ഓരോരോ വാക്കിലും നീയാണെൻ സംഗീതം

ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ

ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ

രാവെല്ലാം രാവാകും, പൂവെല്ലാം പൂവാകും

ഹൃദയമന്ദാരമല്ലേ നീ?

ഹൃദയമന്ദാരമല്ലേ നീ?

മധുരമാം ഓർമ്മയല്ലേ

പ്രിയ രജനി പൊന്നമ്പിളിയുടെ

താഴമ്പൂ നീ ചൂടുമോ?

പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ?

തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ?

റ്റാ ര റ്റ റ്റ രാ

റ്റാ ന റ്റ റ്റ രാ

റ്റാ ര റ്റ റ്റ രാ

കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ

കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ

നിൻ മൊഴിതൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ

നിൻ കാൽക്കൽ ഇളമഞ്ഞിൻ വല്ലരികൾ പിണയാതെ

ഇതൾ മഴത്തേരിൽ വരുമോ നീ?

ഇതൾ മഴത്തേരിൽ വരുമോ നീ?

മണിവള കൊഞ്ചലോടെ

ഒരു നിമിഷം തൂവൽതളികയിൽ

ഓർമ്മക്കായ് നീ നൽകുമോ

പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ?

തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ?

അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ്

അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ്

ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം

പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ?

更多Fahad/Biju热歌

查看全部logo

猜你喜欢