menu-iconlogo
huatong
huatong
avatar

Aakasha Poikayil Undoru

G. Devarajanhuatong
senhaahneshuatong
歌词
作品
Music : ജി ദേവരാജൻ

Lyricist : വയലാർ രാമവർമ്മ

Singer :കമുകറ പുരുഷോത്തമൻ,പി സുശീല

ഓ... ഓ... ഓ...

ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ

അക്കരയ്ക്കോ…. ഇക്കരയ്ക്കോ….

പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ

ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ

അക്കരയ്ക്കോ…. ഇക്കരയ്ക്കോ…..

പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ

......................................

മാൻപേടയുറങ്ങണതോണീ മന്ദാരത്തോണീ...

ഓ... ഓ

പാല്ക്കടലാകേ പൊൻവല വീശണ പഞ്ചമിത്തോണീ

മാൻപേടയുറങ്ങണതോണീ മന്ദാരത്തോണീ...

ഓ... ഓ

പാല്ക്കടലാകേ പൊൻവല വീശണ പഞ്ചമിത്തോണീ

ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ

അക്കരയ്ക്കോ…. ഇക്കരയ്ക്കോ…..

പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ

.....................................

കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ

നീ എന്നെപ്പോലൊരനാഥപ്പെണ്കൊടി

അല്ലെന്നാരു പറഞ്ഞൂ

കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ

നീ എന്നെപ്പോലൊരനാഥപ്പെണ്കൊടി

അല്ലെന്നാരു പറഞ്ഞൂ

കന്നിനിലാവിനു കളഞ്ഞു

കിട്ടിയ കറുത്തപെണ്ണേ

നീ അല്ലിപ്പൂവുകള്

വിറ്റുനടക്കുകയല്ലെന്നാരു പറഞ്ഞൂ

കന്നിനിലാവിനു കളഞ്ഞു

കിട്ടിയ കറുത്തപെണ്ണേ

നീ അല്ലിപ്പൂവുകള്

വിറ്റുനടക്കുകയല്ലെന്നാരു പറഞ്ഞൂ

ഓ..... ഓ.....

ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ

അക്കരയ്ക്കോ ഇക്കരയ്ക്കോ

പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ

.................................

മാലാഖകള് തുഴയണ തോണീ മുല്ലപ്പൂം തോണീ..

ഓ... ഓ...

അക്കരെയിക്കരെയോടി നടക്കുമൊരമ്പിളി തോണീ

മാലാഖകള് തുഴയണ തോണീ മുല്ലപ്പൂം തോണീ..

ഓ... ഓ...

അക്കരെയിക്കരെയോടി നടക്കുമൊരമ്പിളി തോണീ

ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ

അക്കരയ്ക്കോ ഇക്കരയ്ക്കോ

പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ

更多G. Devarajan热歌

查看全部logo

猜你喜欢