menu-iconlogo
huatong
huatong
歌词
作品
ചിത്രം സിന്ധു

രചന ശ്രീകുമാരന്‍ തമ്പി

സംഗീതം എം കെ അര്‍ജുനന്‍

ഗായകര്‍ ജയചന്ദ്രന്‍ പി സുശീല

ചന്ദ്രോദയം കണ്ടു കൈകൂപ്പി നില്‍ക്കും

സിന്ദൂരമണിപുഷ്പം നീ

ചന്ദ്രോദയം കണ്ടു

കൈകൂപ്പി നില്‍ക്കും

സിന്ദൂരമണിപുഷ്പം നീ

പ്രേമോത്സവത്തിന്റെ

കതിര്‍മാല ചൊരിയും

ഗാനത്തിന്‍ ധ്യാനോദയം.... നീ ..

എന്നാത്മജ്ഞാനോദയം

ചന്ദ്രോദയം കണ്ടു

കൈകൂപ്പി നില്‍ക്കും

സിന്ദൂരമണിപുഷ്പം നീ

ജന്മാന്തരങ്ങളിലൂടെ ..

ഞാന്‍നിന്നിലെ സംഗീതമായ് വളര്‍ന്നു

ജന്മാന്തരങ്ങളിലൂടെ

ഞാന്‍നിന്നിലെ സംഗീതമായ് വളര്‍ന്നു

എന്‍ ജീവബിന്ദുക്കള്‍

തോറുമാ വര്‍ണ്ണങ്ങള്‍

തേന്‍ തുള്ളിയായലിഞ്ഞു

എന്‍ ജീവബിന്ദുക്കള്‍

തോറുമാ വര്‍ണ്ണങ്ങള്‍

തേന്‍ തുള്ളിയായലിഞ്ഞു

നാമൊന്നായ് ചേര്‍ന്നുണര്‍ന്നു

എന്‍ രാഗം... നിന്‍ നാദമായ്

നിന്‍ ഭാവമെന്‍ ഭംഗിയായ്

ചന്ദ്രോദയം കണ്ടു

കൈകൂപ്പി നില്‍ക്കും

സിന്ദൂരമണിപുഷ്പം നീ

തീരാത്ത സങ്കല്പസാഗരമാലകള്‍

താളത്തില്‍ പാടിടുമ്പോള്‍ ‍

തീരാത്ത സങ്കല്പസാഗരമാലകള്‍

താളത്തില്‍ പാടിടുമ്പോള്‍ ‍

ആ മോഹകല്ലോലമാലികയില്‍ നമ്മള്‍

തോണികളായിടുമ്പോള്‍

ആ മോഹകല്ലോലമാലികയില്‍ നമ്മള്‍

തോണികളായിടുമ്പോള്‍

നാമൊന്നായ് നീന്തിടുമ്പോള്‍

എന്‍സ്വപ്നം ....നിന്‍ ലക്ഷ്യമാകും

നിന്‍ചിത്തമെന്‍

സ്വര്‍ഗ്ഗമാകും

ചന്ദ്രോദയം കണ്ടു

കൈകൂപ്പി നില്‍ക്കും

സിന്ദൂരമണിപുഷ്പം നീ

പ്രേമോത്സവത്തിന്റെ

കതിര്‍മാല ചൊരിയും

ഗാനത്തിന്‍ ധ്യാനോദയം.... നീ...

എന്നാത്മജ്ഞാനോദയം

ചന്ദ്രോദയം കണ്ടു

കൈകൂപ്പി നില്‍ക്കും

സിന്ദൂരമണിപുഷ്പം നീ

更多K. J. Yesudas/P. Susheela/P Jayachandran/Vani Jairam热歌

查看全部logo

猜你喜欢