menu-iconlogo
logo

Manikuyile Manikuyile

logo
歌词
ചിത്രം വാല്‍ക്കണ്ണാടി

രചന എസ്. രമേശന്‍ നായര്‍

സംഗീതം എം. ജയചന്ദ്രന്‍

പാടിയത് യേശുദാസ്, സുജാത

മണിക്കുയിലേ മണിക്കുയിലേ

മാരിക്കാവില്‍ പോരൂല്ലേ

മൗനരാഗം മൂളൂല്ലെ

നിറ മഴയില്‍ ചിരി മഴയില്‍

നീയും ഞാനും നനയൂല്ലേ

നീല കണ്ണും നിറയൂല്ലെ

ചെറു താലി അണിഞ്ഞില്ലെ

മിനുമിന്നണ മിന്നല്ലെ

ചില്ലഴി വാതില്‍ മെല്ലെയടഞ്ഞു

നല്ലിരവില്‍ തനിയെ

മണിക്കുയിലേ മണിക്കുയിലേ

മാരിക്കാവില്‍ പോരൂല്ലേ

മൗനരാഗം മൂളൂല്ലെ

... Music ...

മുന്തിരി മുത്തല്ലെ

മണിമുത്തിന് ചെപ്പില്ലെ

ചെപ്പു കിലുക്കില്ലേ

അതിലിഷ്ടം കൂടൂല്ലെ

ഓ..കരിവള മെല്ലെ

മൊഴിഞ്ഞതല്ലേ

കണിമലരല്ലേ കരളല്ലേ

അരിമണി ചുണ്ടിലെ

അഴകുള്ള പൂവിലെ

ആരും കാണാ ചന്തം കാണാന്‍

മിഴികളിലാശയില്ലെ

മണിക്കുയിലേ മണിക്കുയിലേ

മാരിക്കാവില്‍ പോരൂല്ലേ

മൗനരാഗം മൂളൂല്ലെ

... Music ...

നെഞ്ചിലൊരാളില്ലെ

കിളി കൊഞ്ചണ മൊഴിയല്ലെ

ചഞ്ചല മിഴിയല്ലേ

മലര്‍ മഞ്ചമൊരുങ്ങില്ലെ

ഓ..കൊലുസിന്‍റെ താളം

വിളിച്ചതല്ലേ

തനിച്ചൊന്നു കാണാന്‍

കൊതിച്ചതല്ലേ

ഇടവഴി കാട്ടിലെ

ഇലഞ്ഞി തന്‍ ചോട്ടിലെ

ഇക്കിളി മൊട്ടുകള്‍

നുള്ളിയെടുക്കാന്‍

ഇന്നുമൊരാശയില്ലെ

മണിക്കുയിലേ മണിക്കുയിലേ

മാരിക്കാവില്‍ പോരൂല്ലേ

മൗനരാഗം മൂളൂല്ലെ

നിറ മഴയില്‍ ചിരി മഴയില്‍

നീയും ഞാനും നനയൂല്ലേ

നീല കണ്ണും നിറയൂല്ലെ

ചെറു താലി അണിഞ്ഞില്ലേ

മിനുമിന്നണ മിന്നല്ലേ

ചില്ലഴി വാതില്‍ മെല്ലെയടഞ്ഞു

നല്ലിരവില്‍ തനിയെ

Manikuyile Manikuyile K. J. Yesudas/Sujatha Mohan - 歌词和翻唱