menu-iconlogo
logo

Vikara Naukayumai

logo
歌词
വികാരനൗകയുമായ്

തിരമാലകളാടിയുലഞ്ഞു

കണ്ണീരുപ്പു കലർന്നൊരു മണലിൽ

വേളിപ്പുടവ വിരിഞ്ഞു

രാക്കിളി പൊൻമകളേ... നിൻ

പൂവിളി യാത്രാമൊഴിയാണോ

നിൻ മൗനം പിൻ വിളിയാണോ...

വെൺനുര വന്നു തലോടുമ്പോൾ

തടശിലയലിയുകയായിരുന്നോ

വെൺനുര വന്നു തലോടുമ്പോൾ

തടശിലയലിയുകയായിരുന്നോ

പൂമീൻ തേടിയ ചെമ്പിലരയൻ

ദൂരേ തുഴയെറിമ്പോൾ

തീരവും പൂക്കളും കാണാക്കരയിൽ

മറയുകയായിരുന്നോ

രാക്കിളി പൊൻ മകളേ നിൻ

പൂവിളി യാത്രാമൊഴിയാണോ

നിൻ മൗനം പിൻ വിളിയാണോ...

ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ

കൗതുകമുണരുകയായിരുന്നു

ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ

കൗതുകമുണരുകയായിരുന്നു

എന്നിളം കൊമ്പിൽ നീ

പാടാതിരുന്നെങ്കിൽ ജന്മം

പാഴ്‌ മരമായേനേ

ഇലകളും കനികളും

മരതകവർണ്ണവും

വെറുതേ മറഞ്ഞേനേ

രാക്കിളി പൊൻ മകളേ നിൻ

പൂവിളി യാത്രാമൊഴിയാണോ

നിൻ മൗനം പിൻവിളിയാണോ...