menu-iconlogo
huatong
huatong
avatar

Kadal kattin nenjil

K.J. Yesudashuatong
rouger22huatong
歌词
作品
കടൽ കാറ്റിൻ നെഞ്ചിൽ

കടലായ് വളർന്ന സ്നേഹമുറങ്ങീ..

കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ..

മുകിൽ കാട്ടിൽ നിന്നും

മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ..

മിഴിനീരണിഞ്ഞ രാത്രി തളർന്നൂ..

തിരയിളകുന്നു നുര ചിതറുന്നൂ..

ഇരുളിന്‍ തീരങ്ങളില്‍...

കടൽ കാറ്റിൻ നെഞ്ചിൽ

കടലായ് വളർന്ന സ്നേഹമുറങ്ങീ

കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ

പരിഭവ ചന്ദ്രന്‍

പാതി മറഞ്ഞു

പാടാന്‍ മറന്നൂ കുയിലിണകള്‍

താരുകള്‍ വാടി

തളിരുകള്‍ ഇടറി

രജനീഗന്ധികള്‍.. വിടരാതായ്

നിലാ പൂപ്പന്തലോ

കനല്‍ കൂടാരമായ്

തമ്മില്‍ മിണ്ടാതെ പോകുന്നു രാപ്പാടികള്‍

അങ്ങകലേ...ഓ.....

അങ്ങകലേ വിതുമ്പുന്നു മൂകാര്‍ദ്ര താരം

ഇനി ഒന്നു ചേരും ആവനി എങ്ങോ...

കടല്‍ കാറ്റിന്‍ നെഞ്ചില്‍

കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ...

കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ...

കഥയറിയാതെ

മനമകലുന്നൂ..

കനവിന്നോരങ്ങളിൽ

മുകില്‍ കാട്ടില്‍ നിന്നും

മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ..

മിഴിനീരണിഞ്ഞ രാത്രി തളര്‍ന്നൂ..

നന്ദി

ആനന്ദ് സുനിൽ

更多K.J. Yesudas热歌

查看全部logo

猜你喜欢