menu-iconlogo
huatong
huatong
avatar

Nee En Kinavo

KJ yesudashuatong
poetrystarhuatong
歌词
作品
നീയെന്‍ കിനാവോ പൂവോ നിലാവോ

രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ

നീയെന്‍ കിനാവോ പൂവോ നിലാവോ

രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ

നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും

രതിലയസുഖമായ് അമൃതിനു

കുളിരായ് അഴകിനുമഴകായ്

ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ്‌ വാ

നീയെന്‍ കിനാവോ പൂവോ നിലാവോ

രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ

നീയെന്‍ ഗാനങ്ങളില്‍

നെഞ്ചിന്‍ താളങ്ങളില്‍

കാണും സ്വപ്നങ്ങളില്‍

സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ

നീയെന്‍ ഗാനങ്ങളില്‍

നെഞ്ചിന്‍ താളങ്ങളില്‍

കാണും സ്വപ്നങ്ങളില്‍

സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ

നീയെന്‍ കനവിനു നിറമായ് മലരിനു മണമായ്

കരളിനു സുഖമായ് കലയുടെ ചിറകായ്

മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ്

കവിതകള്‍ പാടാന്‍ വാ

നീയെന്‍ കിനാവോ പൂവോ നിലാവോ

രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ

നീയെന്‍ കണ്ണീരിലും

കാറ്റിന്‍ താരാട്ടിലും

കാണും വര്‍ണ്ണങ്ങളില്‍

ജന്മം തേടുന്നുവോ

നീയെന്‍ കണ്ണീരിലും

കാറ്റിന്‍ താരാട്ടിലും

കാണും വര്‍ണ്ണങ്ങളില്‍

ജന്മം തേടുന്നുവോ

നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമൃതം

മൊഴികളില്‍ മധുരം മിഴികളില്‍ നീലം

കുളിരിനു കുളിരായ് കുയിലിനു സ്വരമായ്

കിളിമൊഴി കളമൊഴി വാ

നീയെന്‍ കിനാവോ പൂവോ നിലാവോ

രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ

നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും

രതിലയസുഖമായ് അമൃതിനു

കുളിരായ് അഴകിനുമഴകായ്

ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ്‌ വാ

നീയെന്‍ കിനാവോ പൂവോ നിലാവോ

രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ

ലാ ലാ ല ല ല്ലാ

ലാ ലാ ല ല ല്ലാ

ലാ ലാ ല ല ല്ലാ

ലാ ലാ ല ല ല്ലാ

更多KJ yesudas热歌

查看全部logo

猜你喜欢