menu-iconlogo
logo

Thamasamenthe varuvan

logo
歌词
താമസമെന്തേ വരുവാൻ…

താമസമെന്തേ വരുവാന്‍

പ്രാണസഖീ എന്റെ മുന്നില്‍

താമസമെന്തേ അണയാന്‍

പ്രേമമയീ എന്റെ കണ്ണില്‍

താമസമെന്തേ വരുവാന്‍….

ഹേമന്ത യാമിനിതന്‍

പൊന്‍വിളക്കു പൊലിയാറായ്‌

മാകന്ദശാഖകളില്‍

രാക്കിളികള്‍ മയങ്ങാ..റായ്‌…

താമസമെന്തേ വരുവാന്‍

പ്രാണസഖീ എന്റെ മുന്നില്‍

താമസമെന്തേ അണയാന്‍

പ്രേമമയീ എന്റെ കണ്ണില്‍

താമസമെന്തേ വരുവാന്‍…

തളിര്‍മരമിളകി നിന്റെ

തങ്കവള കിലുങ്ങിയല്ലോ

പൂഞ്ചോലക്കടവില്‍ നിന്റെ

പാദസരം കുലുങ്ങിയല്ലോ

പാലൊളി ചന്ദ്രികയില്‍ നിന്‍

മന്ദഹാസം കണ്ടുവല്ലോ…

പാലൊളി ചന്ദ്രികയില്‍ നിന്‍

മന്ദഹാസം കണ്ടുവല്ലോ….

പാതിരാക്കാറ്റില്‍ നിന്റെ

പട്ടുറുമാലിളകിയല്ലോ

പാതിരാക്കാറ്റില്‍ നിന്റെ

പട്ടുറുമാലിളകിയല്ലോ

താമസമെന്തേ വരുവാന്‍

പ്രാണസഖീ എന്റെ മുന്നില്‍

താമസമെന്തേ അണയാന്‍

പ്രേമമയീ എന്റെ കണ്ണില്‍

താമസമെന്തേ വരുവാന്‍…

Thamasamenthe varuvan K.J YESUDAS - 歌词和翻唱