menu-iconlogo
huatong
huatong
avatar

Oru rathri koodi

K.J.Yesudashuatong
oheavensspirithuatong
歌词
作品
ഒരു രാത്രി കൂടി വിടവാങ്ങവേ

ഒരു പാട്ട് മൂളി വെയിൽ വീഴവെ

പതിയെ പറന്നെന്നരികിൽ വരും

അഴകിൻ്റെ തൂവലാണു നീ

ഒരു രാത്രി കൂടി വിടവാങ്ങവേ

ഒരു പാട്ട് മൂളി വെയിൽ വീഴവെ

പതിയെ പറന്നെന്നരികിൽ വരും

അഴകിൻ്റെ തൂവലാണു നീ

പലനാളലഞ്ഞ മരുയാത്രയിൽ

ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ

മിഴികൾക്ക് മുൻപിൽ ഇതളാർന്നു നീ

വിരിയാനൊരുങ്ങി നിൽക്കയോ

വിരിയാനൊരുങ്ങി നിൽക്കയോ

പുലരാൻ തുടങ്ങുമൊരു രാത്രിയിൽ

തനിയെ കിടന്നു മിഴിവാർക്കവേ

ഒരു നേർത്ത തെന്നലലിവോടെ വന്നു

നെറുകിൽ തലോടി മാഞ്ഞുവോ

നെറുകിൽ തലോടി മാഞ്ഞുവോ

ഒരു രാത്രി കൂടി വിടവാങ്ങവേ

ഒരു പാട്ട് മൂളി വെയിൽ വീഴവെ

മലർമഞ്ഞു വീണ വനവീധിയിൽ

ഇടയൻ്റെ പാട്ടു കാതോർക്കവേ

ഒരു പാഴ്കിനാവിലുരുകുന്നോരെൻ

മനസ്സിൻ്റെ പാട്ടു കേട്ടുവോ ..

മനസ്സിൻ്റെ പാട്ടു കേട്ടുവോ ..

നിഴൽ വീഴുമെൻ്റെ ഇടനാഴിയിൽ

കനിവോടെ പൂത്ത മണിദീപമേ ..

ഒരു കുഞ്ഞുകാറ്റിൽ അണയാതെ നിൻ

തിരിനാളമെന്നും കാത്തിടാം..

തിരിനാളമെന്നും കാത്തിടാം..

ഒരു രാത്രി കൂടി വിടവാങ്ങവേ

ഒരു പാട്ട് മൂളി വെയിൽ വീഴവെ

പതിയെ പറന്നെന്നരികിൽ വരും

അഴകിൻ്റെ തൂവലാണു നീ

更多K.J.Yesudas热歌

查看全部logo

猜你喜欢