menu-iconlogo
huatong
huatong
avatar

Kannuneer thulliye

M. S. Viswanathanhuatong
portervolhuatong
歌词
作品
കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച

കാവ്യ ഭാവനേ..

അഭിനന്ദനം..

നിനക്കഭിനന്ദനം..

അഭിനന്ദനം..

അഭിനന്ദനം..

അഭിനന്ദനം..

കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച

കാവ്യ ഭാവനേ..

അഭിനന്ദനം..

നിനക്കഭിനന്ദനം..

അഭിനന്ദനം..

അഭിനന്ദനം..

അഭിനന്ദനം..

വ്യാസനോ കാളിദാസനോ

അത് ഭാസനോ, ഷെല്ലിയോ, ഷേക്സ്പിയറോ..

വ്യാസനോ കാളിദാസനോ

അത് ഭാസനോ, ഷെല്ലിയോ, ഷേക്സ്പിയറോ..

അഭിനന്ദനം..

നിനക്കഭിനന്ദനം..

അഭിനന്ദനം ..

അഭിനന്ദനം..

അഭിനന്ദനം..

വിഷാദ സാഗരം ഉള്ളില്‍ ഇരമ്പും

തുഷാര ഗല്‍ഗദ ബിന്ദു

വിഷാദ സാഗരം ഉള്ളില്‍ ഇരമ്പും

തുഷാര ഗല്‍ഗദ ബിന്ദു

സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു

സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു

ശരിയാണ്..

അതൊരു ചിപ്പിയില്‍ വീണാല്‍

വൈഢൂര്യമാകുന്നു

പൂവില്‍ വീണാല്‍ പരാഗമാകുന്നു

തൊടരുത്..എടുത്തെറിയരുത്..

ഇന്ദ്രനതായുധമാക്കി..

ഈശ്വരന്‍ ഭൂഷണമാക്കി..

വ്യഭിചാര തെരുവില്‍

മനുഷ്യനാ മുത്തുക്കള്‍

വിലപേശി വില്‍ക്കുന്നു

ഇന്നു വിലപേശി വില്‍ക്കുന്നു..

കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച

കാവ്യ ഭാവനേ..

പ്രപഞ്ച സൗന്ദര്യമുള്ളില്‍ വിടര്‍ത്തും

പ്രകാശ ബുല്‍ബുദ ബിന്ദു

പ്രപഞ്ച സൗന്ദര്യമുള്ളില്‍ വിടര്‍ത്തും

പ്രകാശ ബുല്‍ബുദ ബിന്ദു

സ്ത്രീയൊരു പ്രഭാത നക്ഷത്ര ബിന്ദു

സ്ത്രീയൊരു പ്രഭാത നക്ഷത്ര ബിന്ദു

അതേ..അതേ

ആ നീര്‍ക്കുമിളയിലേക്കു നോക്കി നിന്നാല്‍

പ്രകൃതി മുഴുവന്‍

പ്രതിബിംബിക്കുന്നതു കാണാം

തൊടരുത്..അതിട്ട് ഉടയ്ക്കരുത്..

ചന്ദ്രിക ചന്ദനം നല്‍കി..

തെന്നല്‍ വന്നളകങ്ങള്‍ പുല്‍കി..

വഴിയാത്രക്കിടയില്‍

മനുഷ്യനാ കുമിളകള്‍

വലവീശിയുടക്കുന്നു

ഇന്നു വലവീശിയുടക്കുന്നു..

കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച

കാവ്യ ഭാവനേ..

അഭിനന്ദനം..

നിനക്കഭിനന്ദനം..

അഭിനന്ദനം..

അഭിനന്ദനം..

അഭിനന്ദനം..

更多M. S. Viswanathan热歌

查看全部logo

猜你喜欢