menu-iconlogo
huatong
huatong
歌词
作品
കണികാണും നേരം

കണികാണും നേരം കമലാനേത്രന്റെ

നിറമേറും മഞ്ഞത്തുകിൽ ചാർത്തീ...

കനകക്കിങ്ങിണി വളകൾ മോതിരം

അണിഞ്ഞു കാണേണം ഭഗവാനേ....

കണികാണും നേരം കമലാനേത്രന്റെ

നിറമേറും മഞ്ഞത്തുകിൽ ചാർത്തീ...

കനകക്കിങ്ങിണി വളകൾ മോതിരം

അണിഞ്ഞു കാണേണം ഭഗവാനേ....

മലർമാതിൻ കാന്തൻ വസുദേവാത്മജൻ

പുലർക്കാലേ പാടിക്കുഴലൂതി...

ഝിലുഝീലെയെന്നു കിലുങ്ങും കാഞ്ചന

ചിലമ്പിട്ടോടി വാ കണികാണ്മാൻ....

മലർമാതിൻ കാന്തൻ വസുദേവാത്മജൻ

പുലർക്കാലേ പാടിക്കുഴലൂതി...

ഝിലുഝീലെയെന്നു കിലുങ്ങും കാഞ്ചന

ചിലമ്പിട്ടോടി വാ കണികാണ്മാൻ....

ശിശുക്കളായുള്ള സഖിമാരും താനും

പശുക്കളേ മേച്ചു നടക്കുമ്പോള്‍

വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും

കൃഷ്ണാ... അടുത്തു വാ ഉണ്ണി കണികാണ്മാൻ...

ശിശുക്കളായുള്ള സഖിമാരും താനും

പശുക്കളേ മേച്ചു നടക്കുമ്പോള്‍

വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും

കൃഷ്ണാ... അടുത്തു വാ ഉണ്ണി കണികാണ്മാൻ...

ബാലസ്ത്രീകടെ തുകിലും

വാരിക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ ...

ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും

നീലക്കാർവർണ്ണാ കണി കാണ്മാൻ...

എതിരെ ഗോവിന്ദനരികേ വന്നോരോ

പുതുമയായുള്ള വചനങ്ങൾ

മധുരമാം വണ്ണം പറഞ്ഞും താൻ

മന്ദസ്മിതവും തൂകി വാ

കണി കാണ്മാൻ...

കണികാണും നേരം കമലാനേത്രന്റെ

നിറമേറും മഞ്ഞത്തുകിൽ ചാർത്തീ

കനകക്കിങ്ങിണി വളകൾ മോതിരം

അണിഞ്ഞു കാണേണം ഭഗവാനേ....

കണികാണും നേരം കമലാനേത്രന്റെ

നിറമേറും മഞ്ഞത്തുകിൽ ചാർത്തീ

കനകക്കിങ്ങിണി വളകൾ മോതിരം

അണിഞ്ഞു കാണേണം ഭഗവാനേ....

നന്ദി

更多Madhu Balakrishnan/SINDHU PREMKUMAR热歌

查看全部logo

猜你喜欢