മലയാളത്തിലെ ഏറ്റവും
പ്രിയപെട്ട ഒരു പാട്ട്
ട്രാക്ക് കോപ്പി ചെയ്യാതിരിക്കുക
ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ..
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ.
ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ..
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ.
ഈറൻനിലാവിൻ ഹൃദയത്തിൽ നിന്നൊരു
പിൻവിളി കേട്ടില്ലേ..മറുമൊഴി
മിണ്ടിയില്ലേ..
ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ..
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ...
കാതരമുകിലിന്റെ കൺപീലിത്തുമ്പിന്മേൽ
ഇടറിനിൽപ്പൂ കണ്ണീർത്താരം
കാതരമുകിലിന്റെ കൺപീലിത്തുമ്പിന്മേൽ
ഇടറിനിൽപ്പൂ കണ്ണീർത്താരം
വിരലൊന്നു തൊട്ടാൽ വീണുടയും
കുഞ്ഞുകിനാവിൻ പൂത്താലം..
മനസ്സിൻ മുറിവിൽ മുത്താം ഞാൻ
നെറുകിൽ മെല്ലെ തഴുകാം ഞാൻ
ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ..
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ..