menu-iconlogo
huatong
huatong
avatar

Kathirum kothi pathirum kothi..

MG Sreekumar/Chithrahuatong
adeefomhuatong
歌词
作品
ഗാനരചന :- ഗിരീഷ് പുത്തഞ്ചേരി

ഈണം :- ഇളയരാജ

ആലാപനം :-കെ എസ്‌ ചിത്ര & എം ജി ശ്രീകുമാർ

അപ് ലോഡിങ് :-സതീഷ് കുന്നൂച്ചി

𝐌--കതിരും കൊത്തി പതിരും കൊത്തീ..

കുരുകു കുരുകു കുറുകും കുരുവീ..

പവിഴക്കൂട്ടിൽ ചിറകിട്ടാട്ടി..

ചിലു ചിഞ്ചിലമായ് ചമയും കുരുവീ ...

ഹേ മഞ്ചാടി ചെഞ്ചുണ്ടിൽ പാട്ടൊന്നുണ്ടോ

മുത്താരം മൂക്കുത്തി കല്ലൊന്നുണ്ടോ

കാക്ക കറുമ്പിക്കൊപ്പം ....

കദളി കൂമ്പേലാട്.! കറുകത്തുമ്പേൽ പാട്..!

കദളി കൂമ്പേലാട്.! കറുകത്തുമ്പേൽ പാട്..!

കതിരും കൊത്തി പതിരും കൊത്തീ..

കുരുകു കുരുകു കുറുകും കുരുവീ..

പവിഴക്കൂട്ടിൽ ചിറകിട്ടാട്ടി..

ചിലു ചിഞ്ചിലമായ് ചമയും കുരുവീ ...

𝐌--മുത്തുമണി പൂമഴയായ് തത്തി വരുമാശകളേ ..

ഇളനീർ കുളിരായ് മനസ്സിൽ പെയ്തിറങ്ങൂ

𝐅--കന്നിമലർ കാവടിയായ് മിന്നിനിൽക്കും മാരിവില്ലേ

മണിമെയ്യിൽ അണിയാൻ പൂനിലാ ചേല തരൂ

𝐌--ആതിര പൂങ്കാവിൽ

മേളിക്കും പൊന്നാതിര പൂങ്കാറ്റേ

𝐅--അമ്പിളിപ്പൂങ്കിണ്ണം

തുള്ളിത്തൂവും ചന്ദനപൈമ്പാലേ

𝐌--നിന്നെ ഞാൻ നെഞ്ചോരം

പുന്നാര താരാട്ടാട്ടും...

𝐅--ആരീരാരം പാടും.. ! ആവാരം‌പൂ മൂടും..!

ആരീരാരം പാടും.. ! ആവാരം‌പൂ മൂടും..!

𝐌--കതിരും കൊത്തി പതിരും കൊത്തി

കുരുകു കുരുകു കുറുകും കുരുവീ

𝐅--പവിഴക്കൂട്ടിൽ ചിറകിട്ടാട്ടി

കളിയും ചിരിയും മൊഴിയും കിളിയേ..

𝐌--ഹേ മഞ്ചാടി ചെഞ്ചുണ്ടിൽ പാട്ടൊന്നുണ്ടോ

𝐅--മുത്താരം മൂക്കുത്തി കല്ലൊന്നുണ്ടോ

𝐌--കാക്ക കറുമ്പിക്കൊപ്പം ....

കദളി കൂമ്പേലാട്.! കറുകത്തുമ്പേൽ പാട്..!

കദളി കൂമ്പേലാട്.! കറുകത്തുമ്പേൽ പാട്..!

𝐅--കതിരും കൊത്തി പതിരും കൊത്തീ..

കറങ്ങി കുറുകും കുറുവാൽ കിളിയേ..

𝐅--കോടിമുകിൽ‌ പാവുടുത്തും..

കോലക്കുഴൽ‌ പാട്ടുതിർത്തും..

കനവായ് കണിയായ് കാതോരം പാടിവരൂ

𝐌--നീലമല ചോലകളിൽ.. നീർപ്പളുങ്കിൻ കൂടുവച്ചും..

മനവും തിനയും മധുരം പങ്കുവച്ചും

𝐅--മോതിര കൈ നീട്ടി

മുത്തംവയ്ക്കും പാതിരാ പൂപോലേ..

𝐌--നാണമോടെൻ കാതിൽ

ഈണം മൂളും നന്തുണി ചങ്ങാതി..

𝐅--ആലോലം ചാഞ്ചാടും..

പുന്നാര പൊന്നൂഞ്ഞാലേ ..

𝐌--ചായോചായം ചായാം! ചാഞ്ചക്കം ചേര്‍ന്നാടാം!

ചായോചായം ചായാം! ചാഞ്ചക്കം ചേര്‍ന്നാടാം!

𝐅--കതിരും കൊത്തി പതിരും കൊത്തി

കറങ്ങി കുറുകും കുറുവാൽ കിളിയേ

𝐌--പവിഴക്കൂട്ടിൽ ചിറകിട്ടാട്ടി

ചിലു ചിഞ്ചിലമായ് ചമയും കുരുവീ..

𝐅--ഹേ മഞ്ചാടി പൂഞ്ചുണ്ടിൽ പാട്ടൊന്നുണ്ടോ

𝐌--മുത്താരം മൂക്കുത്തി കല്ലൊന്നുണ്ടോ

𝐅--കാക്ക കറുമ്പിപ്പെണ്ണേ

എന്നെ കാണാൻ വായോ.മുത്തം മൂടിതായോ..

എന്നെ കാണാൻ വായോ.മുത്തം മൂടിതായോ..

𝐌--കതിരും കൊത്തി പതിരും കൊത്തി

കുരുകു കുരുകു കുറുകും കുരുവീ..

𝐅--പവിഴക്കൂട്ടിൽ ചിറകിട്ടാട്ടി..

കളിയും ചിരിയും മൊഴിയും കിളിയേ..

更多MG Sreekumar/Chithra热歌

查看全部logo

猜你喜欢