menu-iconlogo
huatong
huatong
歌词
作品
മീനവേനലിൽ

ആ.ആ

രാജ കോകിലേ

ആ.ആ

അലയൂ നീ അലയൂ ..

ഒരു മാമ്പൂ തിരയൂ...

വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..

വീണുടഞ്ഞൊരീ

ഹും..ഹും

ഗാനപഞ്ചമം

ഹും..ഹും

മൊഴി കാണാതിനിയും വഴി തേടും വനിയിൽ

വിരിഞ്ഞു ജന്മ നൊമ്പരം...

അരികിൽ ഇനിമ കുയിലേ...

സൂര്യ സംഗീതം മൂകമാക്കും നിൻ

വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ

പൂവിന്റെ പൂവിൻ മകരന്ദമേ ഈ

നോവിന്റെ നോവിൻ മിഴിനീരു വേണോ

ഈ പഴയ മൺ വിപഞ്ചി തൻ

അയഞ്ഞ തന്ത്രിയിലെന്തിൻ അനുപമസ്വരജതികൾ

മീന വേനലിൽ

അ.ആ

രാജക കോകിലേ

അ.ആ

അലയൂ നീ...അലയൂ

ഒരു മാമ്പൂ,തിരയൂ

വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..

കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ

ചൂടി നിന്നാലും തേടുമോ തുമ്പീ

ഹേമന്ത രാവിൽ മാകന്ദമായെൻ

ജീവന്റെ ജീവൻ തേടുന്നു നിന്നെ

വന്നിതിലൊരു തണുവണി മലരിലെ

മധുകണം നുകരണമിളം കിളിയേ

വീണുടഞ്ഞൊരീ

ഹും,ഹും

ഗാനപഞ്ചമം

ഹും..ഹും

മൊഴി കാണാതിനിയും വഴി തേടും വനിയിൽ

വിരിഞ്ഞു ജന്മ നൊമ്പരം അരികിൽ ഇനിമ കുയിലേ

മീനവേനലിൽ

അ,ആ

രാജ കോകിലേ

അ,.ആ

更多M.g. Sreekumar/K. S. Chithra热歌

查看全部logo

猜你喜欢