രാരീരം പാടി ഉറക്കാൻ താലോലമാട്ടി ഉറക്കാൻ
അരുതെന്നു ചൊല്ലുമോ നീ വിണ്ണിലെ രാജകുമാരാ

****
വാനിലെ മാലാഖമാരോന്നായ് പാടികളിക്കേണ്ടൊരുണ്ണിയല്ലേ

തൂമഞ്ഞിൻ വിരിപ്പും ചൂടിയീ പാരിൽ
മെല്ലെയുറങ്ങു നീ ഓമനപൈതൽ
മെല്ലെയുറങ്ങു നീ ഓമനപൈതൽ
രാരീരം പാടി ഉറക്കാൻ താലോലമാട്ടി ഉറക്കാൻ
അരുതെന്നു ചൊല്ലുമോ നീ വിണ്ണിലെ രാജകുമാരാ
****
ഈണം തകർന്നൊരു തംബുരുവിൽ ഇടറുന്ന സ്വരധാരയിൽ ഉയരും

താരാട്ടു കേൾക്കാൻ അരുതെന്നു ഉണ്ണീ നീ
ചൊല്ലീടുമോ വിണ്ണിൻ പൂമണി മുത്തേ