menu-iconlogo
huatong
huatong
avatar

Chandanathil

P. Jayachandranhuatong
n8v_hun27huatong
歌词
作品
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം

മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം

പ്രിയയോ കാമശിലയോ

നീയൊരു പ്രണയഗീതകമോ

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം

ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്

ഇതളിട്ടുണരും താളലയങ്ങൾ

ഇതളിട്ടുണരും താളലയങ്ങൾ

ഈറൻ പൂന്തുകിലായ്

രതിയോ രാഗനദിയോ

നീ സുഖ,രംഗസോപാനമോ

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം

ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്

കുങ്കുമമണിയും ലോലകപോലം

കുങ്കുമമണിയും ലോലകപോലം

സന്ധ്യാമലരിതളായ്

മധുവോ പ്രേമനിധിയോ

നീ സുഖ സ്വർ‌ഗ്ഗവാസന്തമോ

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം

മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം

പ്രിയയോ കാമശിലയോ

നീയൊരു പ്രണയഗീതകമോ

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം

更多P. Jayachandran热歌

查看全部logo

猜你喜欢