menu-iconlogo
huatong
huatong
avatar

Malayala Bhashathan

P. Jayachandranhuatong
mizmookhuatong
歌词
作品
മലയാളഭാഷ തൻ മാദക ഭംഗി നിൻ

മലർ മന്ദഹാസമായ് വിരിയുന്നു

കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ

പുളിയിലക്കര മുണ്ടിൽ തെളിയുന്നു

മലയാളഭാഷ തൻ മാദക ഭംഗി നിൻ

മലർ മന്ദഹാസമായ് വിരിയുന്നു

കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ

പുളിയിലക്കര മുണ്ടിൽ തെളിയുന്നു

കളമൊഴി നീ പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്

കൈകൊട്ടിക്കളിത്താളം മുഴങ്ങുന്നു

കളമൊഴി നീ പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്

കൈകൊട്ടിക്കളിത്താളം മുഴങ്ങുന്നു

പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോൾ കുരുവിതൻ

പളുങ്കണിയൊച്ച ഞാൻ

കേൾക്കുന്നു.. കേൾക്കുന്നൂ‍....

മലയാളഭാഷ തൻ മാദക ഭംഗി നിൻ

മലർ മന്ദഹാസമായ് വിരിയുന്നു

കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ

പുളിയിലക്കര മുണ്ടിൽ തെളിയുന്നു

മയില്പീലിക്കണ്ണുകളിൽ മാരന്റെ ശരങ്ങളിൽ

മായത്തിൻ മായാനിറം മലരുന്നു

മയില്പീലിക്കണ്ണുകളിൽ മാരന്റെ ശരങ്ങളിൽ

മായത്തിൻ മായാനിറം മലരുന്നു

അരയന്നപ്പിടപോൽ നീ ഒഴുകുമ്പോളഷ്ടപദി

മധുരവർണ്ണന നെഞ്ചിൽ

നിറയുന്നു.. നിറയുന്നൂ‍..

മലയാളഭാഷ തൻ മാദക ഭംഗി നിൻ

മലർ മന്ദഹാസമായ് വിരിയുന്നു

കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ

പുളിയിലക്കര മുണ്ടിൽ തെളിയുന്നു

更多P. Jayachandran热歌

查看全部logo

猜你喜欢

Malayala Bhashathan P. Jayachandran - 歌词和翻唱