menu-iconlogo
huatong
huatong
歌词
作品
അനാഥമാം നോവേ ആനന്ദമേ

അനന്തമായ് പായും അൻപേ

തമ്മിൽ നീറി നാം, നീറ്റലായി നാം

പോകാത്ത യാത്ര നാം

എങ്ങുമെത്താ road നാം

സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം

നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ

ഈ രാവിനായ് മാത്രമായ്

നിശാഗന്ധി പൂവിട്ട പോൽ

നാളേക്കു കേൾക്കാൻ വെറും

വിഷാദങ്ങൾ പാടുന്ന പോൽ

ഈ വിജനത തൻ റോഡാകെയും ചിന്നുന്നു രാത്താരകൾ

സൂര്യനിൽ വീണെന്നും ചാവുന്നീ പാതിരാ

സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം

നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ

സ്നേഹദ്വീപിലെ പേക്കിനാ റാന്തലീയൽ നാം

നൂഹിൻ പേടകം ഏറിടാ പ്രാവുകൾ നാമേ

更多Pradeep Kumar/Chinmayi Sripaada/Govind Vasantha/Anwar Ali热歌

查看全部logo

猜你喜欢