പ്രാണസഖീ.... പ്രാണസഖീ....
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ....
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം
മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ...
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ