menu-iconlogo
logo

Ratrimazha

logo
歌词
രാത്രി മഴ

രാത്രി മഴ

ചുമ്മാതെ കേണും

ചിരിച്ചും വിതുമ്പിയും

നിർത്താതെ പിറു പിറുത്തും

നീണ്ട മുടിയിട്ടുലുച്ചും

കുനിഞ്ഞിരിക്കുന്നൊരു

യുവതിയാം ഭ്രാന്തിയേപ്പോലെ

രാത്രി മഴ

പണ്ടെന്റെ സൗഭാഗ്യ രാത്രികളിൽ

എന്നെചിരിപ്പിച്ചു കുളിർ കോരിയണിയിച്ച

വെണ്ണിലാവേക്കാൾ

പ്രിയം തന്നുറക്കിയോരന്നത്തെ എൻ പ്രേമ സാക്ഷി

രാത്രി മഴ

രാത്രി മഴ

രാത്രി മഴയോടു ഞാൻ പറയട്ടെ

നിന്റെ ശോകാർദ്രമാം സംഗീതമറിയുന്നു ഞാൻ (ത ത തകധിമി തകധിമി ത തകധിമി തകധിമി ത)

നിന്റെ അലിവും അമർത്തുന്ന രോഷവും

ഇരുട്ടത്തു വരവും തനിച്ചുള്ള തേങ്ങി കരച്ചിലും

പുലരിയെത്തുമ്പോൾ മുഖം തുടച്ചുള്ള നിൻ ചിരിയും

തിടുക്കവും നാട്യവും ഞാനറിയുന്നു(ത ത തകധിമി തകധിമി ത തകധിമി തകധിമി ത)

അറിയുന്നതെന്തു കൊണ്ടെന്നോ സഖീ

ഞാനുമിതുപോലെ രാത്രി മഴ പോലെ

രാത്രി മഴ പോലെ

രാത്രി മഴ പോലെ(ത ത തകധിമി തകധിമി ത തകധിമി തകധിമി ത)

ആ ആ ആ ആ

രി മ പ ധ ധ മ ഗ രി

ആ ആ ആ (മഴ മഴ മഴ)

Ratrimazha Ramesh Narayan/K. S. Chithra/Gayatri - 歌词和翻唱