menu-iconlogo
huatong
huatong
avatar

Nandana Vaniyil Panchami Naalil.

S. Janaki/AM Rajahhuatong
mtsc24huatong
歌词
作品
സംഗീതം : ജി ദേവരാജൻ

രചന : വയലാർ രാമവർമ്മ

ഗായിക : എ എം രാജ എസ് ജാനകി

ചിത്രം : കളിത്തോഴന്‍

നന്ദനവനിയില്‍...

പഞ്ചമിനാളില്‍...

നന്ദനവനിയില്‍ പ്രേമ നന്ദനവനിയില്‍

പൂത്ത ചമ്പകത്തണലില്‍

ഒരു സുന്ദരനെ പണ്ടൊരിക്കല്‍

കണ്ടുമുട്ടീ ഞാന്‍

ഗാനഗന്ധര്‍വ്വനെ പണ്ടൊരിക്കല്‍

കണ്ടുമുട്ടീ ഞാന്‍

പഞ്ചമിനാളില്‍ ചിത്തിര പഞ്ചമിനാളില്‍

ഒരു ചന്ദനക്കാട്ടില്‍

എന്റെ കണ്മണിയെ

അന്നൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍

വനകന്യകയെ അന്നൊരിക്കല്‍

കണ്ടുമുട്ടീ ഞാന്‍

പണ്ടു കണ്ട സ്വപ്നങ്ങളില്‍ കണ്ടതിനാലെ

ഞാന്‍ കണ്ടറിഞ്ഞു

കാമുകനെ കണ്ടമാത്രയില്‍

പണ്ടു കണ്ട സ്വപ്നങ്ങളില്‍ കണ്ടതിനാലെ

ഞാന്‍ കണ്ടറിഞ്ഞു

കാമുകനെ കണ്ടമാത്രയില്‍

കണ്മണി തന്‍ കണ്മുനകല്‍ പൂമഴപെയ്കെ

ഞാന്‍ കണ്ടറിഞ്ഞു

കാമിനിയെ കണ്ടമാത്രയില്‍

കണ്മണി തന്‍ കണ്മുനകല്‍ പൂമഴപെയ്കെ

ഞാന്‍ കണ്ടറിഞ്ഞു

കാമിനിയെ കണ്ടമാത്രയില്‍

ഓ... ഓ...ഓ...

നന്ദനവനിയില്‍ പ്രേമ നന്ദനവനിയില്‍

പൂത്ത ചമ്പകത്തണലില്‍

ഒരു സുന്ദരനെ പണ്ടൊരിക്കല്‍

കണ്ടുമുട്ടീ ഞാന്‍

ഗാനഗന്ധര്‍വ്വനെ പണ്ടൊരിക്കല്‍

കണ്ടുമുട്ടീ ഞാന്‍

നമ്മൾ നമ്മെ കണ്ടറിഞ്ഞ സുന്ദരനിമിഷം

നിർമ്മലമീ നിരഘ പ്രേമം നമ്മിലണഞ്ഞു

നമ്മൾ നമ്മെ കണ്ടറിഞ്ഞ സുന്ദരനിമിഷം

നിർമ്മലമീ നിരഘ പ്രേമം നമ്മിലണഞ്ഞു

മുകിൽ മണ്ഡലമാകും

കതിർമണ്ഡപം തന്നിൽ

നാം രണ്ടുപേരും സങ്കൽപ്പത്തിൽ

കണ്ടുനമ്മളെ

ആ... ആ.... ആ....

നന്ദനവനിയിൽ...

ചിത്തിര പഞ്ചമിനാളിൽ..

പൂത്ത ചെമ്പകത്തണലിൽ..

എന്റെ കണ്മണിയെ

അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ..

ഗാനഗന്ധർവ്വനെ അന്നൊരിക്കൽ

കണ്ടുമുട്ടീ ഞാൻ...

ആ... ആ.... ആ... ആ.... ആ... ആ....

ആ... ആ.... ആ... ആ.... ആ... ആ..

更多S. Janaki/AM Rajah热歌

查看全部logo

猜你喜欢