കാളിദാസനായികയും
കൃഷ്ണലീല രാധയും
പ്രണയഗീതി പാടുമീ പ്രേമപല്ലവി
ഷാജഹാന്റെ ആശയാം
താജ് മഹൽ ഗോപുരേ
ചാവുമണിയാകുമീ മൂകപല്ലവി
നിധി കണ്ട വിലയെന്ത്
വിലയെന്തു പ്രേമത്തിൽ
കഥ തീർത്തൂ കവി പാടീ
ബലിയെന്തു പ്രേമമേ
വ്യർത്ഥമാമീ ചിന്തകൾ
മാറ്റുമോ നീ ദേവനേ
വെൽവൂ താവ പ്രേമമേ
സർവലോക സാരമേ
ശിലാലിഖിതമാക്കുമോ നീ ദേവാ
ഓ പ്രിയേ പ്രിയേ...
എൻ പ്രിയേ പ്രിയേ
ഓ പ്രിയ പ്രിയ...
എൻ പ്രിയ പ്രിയ...
ഏട്ടിൽ തീർത്ത മേടയിൽ
ഹാരമേന്തി നിൽക്കുമീ
നിന്റെ ഭൂവിൽ എന്റെ ദുഃഖം
എന്നോടോമൽ രാഗാർദ്രയോ നീ
വേണ്ട ശാസനം വേണ്ട ബന്ധനം
പ്രേമമേ ഇതാ ഈ അഭിനന്ദനം