menu-iconlogo
logo

Palnilavile Pavanithal

logo
歌词
പാല്‍നിലാവിലേ പവനിതള്‍ പൂക്കളേ

താലോലമായ് പാടാമിനി ആരാരിരോ

പാല്‍നിലാ‍വിലേ പവനിതള്‍ പൂക്കളേ...

താരകം ചൊരിഞ്ഞ ബാഷ്പമായ്

കരളലിയുമീ വിലോല കൌതുകങ്ങളായ്

ആ....താരകം ചൊരിഞ്ഞ ബാഷ്പമായ്

കരളലിയുമീ വിലോല കൌതുകങ്ങളായ്

ഇതാ പോയകാലം നേര്‍ത്ത തിങ്കള്‍ കീറു പോലെ

തഴുകുവാന്‍ വരും...

പാല്‍നിലാവിലേ പവനിതള്‍ പൂക്കളേ

ജീവനില്‍ പതംഗ ഗാനമായ്

പുലരികളില്‍ ഈറനാം തുഷാര ഗീതമായ്

ആ... ജീവനില്‍ പതംഗ ഗാനമായ്

പുലരികളില്‍ ഈറനാം തുഷാര ഗീതമായ്

കുറേ മോഹമിന്നും താത നെഞ്ചിന്‍ സാന്ദ്രഭാവം

കവരുവാന്‍ വരും........

പാല്‍നിലാവിലേ പവനിതള്‍ പൂക്കളേ

താലോലമായ് പാടാമിനി ആരാരിരോ

പാല്‍നിലാ‍വിലേ പവനിതള്‍ പൂക്കളേ...