menu-iconlogo
logo

Naanamavunnu meni novunnu

logo
歌词

സിനിമ-ആട്ടക്കലാശം

രചന -പൂവച്ചൽ കാതർ

സംഗീതം -രവീന്ദ്രൻ

പാടിയത്-യേശുദാസ് &വാണിജയറാം

തയ്യാറാക്കിയത്, സതീഷ് കുന്നൂച്ചി

നാണമാവുന്നൂ...മേനി നോവുന്നൂ...

എന്റെ കൈകള്‍ നിന്നെ മൂടുമ്പം..

ഓലപ്പീലികള്‍ ഇടും നീലപ്പായയില്‍

ചേര്‍ന്നിരിക്കാ..ന്‍ തോന്നുമ്പം പോരുമ്പം

നാണമാവുന്നു..മേനി നോവുന്നു..

നിന്റെ കണ്ണിന്‍ മുള്ളു കൊള്ളുമ്പം

ഓലപ്പീലികള്‍ ഇടും നീലപ്പായയില്‍

ചേര്‍ന്നിരിക്കാ..ന്‍ തോന്നുമ്പം പോരുമ്പം

നാണമാവുന്നൂ...മേനി നോവുന്നൂ...

എന്റെ കൈകള്‍ നിന്നെ മൂടുമ്പം

ഓലോ........ലം....കടലോരോ.......രം

ഓലോ........ലം....കടലോരോ.......രം

ഓളങ്ങള്‍ തങ്ങളില്‍ കെട്ടി മറിയുമ്പം

ഓമനതെന്നല് പൊട്ടിച്ചിരിക്കുമ്പം

ഓളങ്ങള്‍ തങ്ങളില്‍ കെട്ടി മറിയുമ്പം

ഓമനതെന്നല് പൊട്ടിച്ചിരിക്കുമ്പം

ചെപ്പു തുറന്നവനേ കരളിലെ മുത്തു കവര്‍ന്നവനേ

അരികില് വന്നാലും നിന്നാലും

നാണമാവുന്നു മേനി നോവുന്നു

നിന്റെ കണ്ണിന്‍ മുള്ളു കൊള്ളുമ്പം

അന്നാ......രം..മണിപൊന്നാ.....രം

അന്നാ......രം..മണിപൊന്നാ.....രം

ഇത്തിരിക്കൊത്തിരി പോട്ടിത്തരിക്കുമ്പം

തൊട്ടും തൊടാതെയും ഇക്കിളി കൂട്ടുമ്പം

ഇത്തിരിക്കൊത്തിരി പോട്ടിത്തരിക്കുമ്പം

തൊട്ടും തൊടാതെയും ഇക്കിളി കൂട്ടുമ്പം

എന്നില്‍ നിറഞ്ഞവളേ... ഒരു വല ഉള്ളിലെറിഞ്ഞവളെ

അരികില് വന്നാലും നിന്നാലും

നാണമാവുന്നൂ...മേനി നോവുന്നൂ...

എന്റെ കൈകള്‍ നിന്നെ മൂടുമ്പം

ഓലപ്പീലികള്‍ ഇടും നീലപ്പായയില്‍

ചേര്‍ന്നിരിക്കാ..ന്‍ തോന്നുമ്പം പോരുമ്പം

നാണമാവുന്നു മേനി നോവുന്നു

നിന്റെ കണ്ണിന്‍ മുള്ളു കൊള്ളുമ്പം

ഓലപ്പീലികള്‍ ഇടും നീലപ്പായയില്‍

ചേര്‍ന്നിരിക്കാന്‍ തോന്നുമ്പം പോരുമ്പം

ലാല ലല്ലാ..ലാ...ലാല ലല്ലാ..ലാ..

ലാല ലല്ലാ....ലാല ലല്ലാ... ലാ.....

ലാല ലല്ലാ....ലാല ലല്ലാ... ലാ.....

Naanamavunnu meni novunnu Yesudas/vanijayaram - 歌词和翻唱