menu-iconlogo
logo

Periyare Periyare

logo
歌詞
ചിത്രം ഭാര്യ

ഗാന രചന വയലാർ

സംഗീതം ദേവരാജൻ

പാടിയത് എ.എം.രാജ, പി.സുശീല

പെരിയാറേ പെരിയാറേ

പർവ്വത നിരയുടെ പനിനീരെ

കുളിരും കൊണ്ട് കുണുങ്ങി നടക്കും

മലയാളി പെണ്ണാണ് നീ

ഒരു മലയാളി പെണ്ണാണ് നീ

മൈലാടും കുന്നിൽ പിറന്നു

പിന്നെ മൈലാഞ്ചി കാട്ടിൽ വളർന്നു

മൈലാടും കുന്നിൽ പിറന്നു

പിന്നെ മൈലാഞ്ചി കാട്ടിൽ വളർന്നു

നഗരം കാണാത്ത നാണം മാറാത്ത

നാടൻ പെണ്ണാണ് നീ

ഒരു നാടൻ പെണ്ണാണ് നീ

പൊന്നലകൾ പൊന്നലകൾ ഞൊറിഞ്ഞുടുത്ത്‌

പോകാനൊരുങ്ങുകയാണല്ലോ

പൊന്നലകൾ പൊന്നലകൾ ഞൊറിഞ്ഞുടുത്ത്‌

പോകാനൊരുങ്ങുകയാണല്ലോ

മലയാറ്റൂർ പള്ളിയിൽ പെരുന്നാള് കൂടണം

ശിവരാത്രി കാണേണം നീ

ആലുവ ശിവരാത്രി കാണേണം നീ

മലയാറ്റൂർ പള്ളിയിൽ പെരുന്നാള് കൂടണം

ശിവരാത്രി കാണേണം നീ

ആലുവ ശിവരാത്രി കാണേണം നീ

നാടാകെ തെളിനീരു നൽകേണം

നാടോടി പാട്ടുകൾ പാടേണം

നാടാകെ തെളിനീരു നൽകേണം

നാടോടി പാട്ടുകൾ പാടേണം

കടലിൽ നീ ചെല്ലണം കാമുകനെ കാണണം

കല്യാണമറിയിക്കേണം

നിന്റെ കല്യാണമറിയിക്കേണം

കടലിൽ നീ ചെല്ലണം കാമുകനെ കാണണം

കല്യാണമറിയിക്കേണം

നിന്റെ കല്യാണമറിയിക്കേണം

പെരിയാറേ പെരിയാറേ

പർവ്വത നിരയുടെ പനിനീരെ

കുളിരും കൊണ്ട് കുണുങ്ങി നടക്കും

മലയാളി പെണ്ണാണ് നീ

ഒരു മലയാളി പെണ്ണാണ് നീ