ദറജപ്പൂ മോളല്ലേ
ലൈലാ നീയെന്റെ ഖൽബല്ലേ
മജ്‌നൂവായ് ഞാൻ നിന്നെ
ദുനിയാവാകെതിരഞ്ഞില്ലേ
യാഹബീബീ എന്റെ
മുന്നിൽ നീയെത്തി ചേർന്നില്ലേ...
മൗത്തോളം വേർപെട്ട
ജീവിതം ഇനിയില്ലല്ലോ
നമ്മെ രാജാവന്ന്
കൽത്തുറുങ്കിലടച്ചില്ലേ
ഏതോ മരുഭൂവിൽ
നമ്മെകൊണ്ടിട്ടെറിഞ്ഞില്ലേ
ദാഹം പൂണ്ടേറ്റം
നാംതീരംനോക്കി
തുഴഞ്ഞില്ലേ.....
ഈമണ്ണിൻ കാറ്റിൽ
അന്യോന്യംവേർപെട്ടക ന്നില്ലേ