അമ്പിയ രാജ ശിരോമണി താഹ തങ്ങൾ
ഹള്റത്തിൽ എമ്പിടും സ്വല്ലഉളാഹു സലാമലൈക്കുമെ
ഹക്കൊളി ദീപം കണ്ട്മറഞ്ഞു റൗള ശരീഫിന്റെ
ദിക്ക് മദീനത്തേക്കൊന്നെത്തിക്കേണമേ
അമ്പിയ രാജ ശിരോമണി താഹ തങ്ങൾ
ഹള്റത്തിൽ എമ്പിടും സ്വല്ലഉളാഹു സലാമലൈക്കുമെ
ഹക്കൊളി ദീപം കണ്ട്മറഞ്ഞു റൗള ശരീഫിന്റെ
ദിക്ക് മദീനത്തേക്കൊന്നെത്തിക്കേണമേ
അമ്പരതട്ടുകൾ ഏഴും പാറിയ
കൺമണി കൻസുൽ മക്കിയാം
ആകെ ചരാചരം സൃഷ്ടിക്കുവാൻ
കാരണഭൂതരാം മക്കിയാം
അമ്പരതട്ടുകൾ ഏഴും പാറിയ
കൺമണി കൻസുൽ മക്കിയാം
ആകെ ചരാചരം സൃഷ്ടിക്കുവാൻ
കാരണഭൂതരാം മക്കിയാം
ഇമ്പ നിധി റഹ്മത്തുല്ലിൽ ആലമീനൽ ഹാമീയാം
ഇന്നും നാളെയും എന്നും കടാക്ഷം തന്തരുള്ളുന്നു ശുപാർഷിയാം
മുത്തൊളി നൂറുല്ലാ
നബി മുസ്തഫ സ്വല്ലല്ലാ
നിസ്തുല്യത്തിരു തരുളാ നബിയെ
നബിയെ സ്വർഗ്ഗ തണിയെ....
അമ്പിയ രാജ ശിരോമണി താഹ തങ്ങൾ
ഹള്റത്തിൽ എമ്പിടും സ്വല്ലഉളാഹു സലാമലൈക്കുമെ
ഹക്കൊളി ദീപം കണ്ട്മറഞ്ഞു റൗള ശരീഫിന്റെ
ദിക്ക് മദീനത്തേക്കൊന്നെത്തിക്കേണമേ
മരതകപടത്തിൽ ആവൃതമാക്കിയ
മൻസിലാ റൗള ശരീഫാണ്
മാലോകത്തിൽ നിന്ന് മലക്കുകൾ
താലോലിച്ചൊരു നൂറാണ്
മരതകപടത്തിൽ ആവൃതമാക്കിയ
മൻസിലാ റൗള ശരീഫാണ്
മാലോകത്തിൽ നിന്ന് മലക്കുകൾ
താലോലിച്ചൊരു നൂറാണ്
തരുണികളാമിനബി പ്രസവിച്ച അരുമപ്പൂവിൻ വീടാണ്
തെന്നൽ സബാഹിൽ ദീനിൻ സുഗന്ധം
സന്തതമരുളും ഷൗക്കാണ്
സത്യ റസൂലുല്ലാഹ് തരുളാ
മുത്ത് ഹബീബുള്ള
നിത്യാനന്ദ പൊരുളായ് ഉത്തമ
നിധിയെ സ്വർഗ്ഗ തണിയെ...
അമ്പിയ രാജ ശിരോമണി താഹ തങ്ങൾ
ഹള്റത്തിൽ എമ്പിടും സ്വല്ലഉളാഹു സലാമലൈക്കുമെ
ഹക്കൊളി ദീപം കണ്ട്മറഞ്ഞു റൗള ശരീഫിന്റെ
ദിക്ക് മദീനത്തേക്കൊന്നെത്തിക്കേണമേ
അമ്പിയ രാജ ശിരോമണി താഹ തങ്ങൾ
ഹള്റത്തിൽ എമ്പിടും സ്വല്ലഉളാഹു സലാമലൈക്കുമെ
ഹക്കൊളി ദീപം കണ്ട്മറഞ്ഞു റൗള ശരീഫിന്റെ
ദിക്ക് മദീനത്തേക്കൊന്നെത്തിക്കേണമേ