menu-iconlogo
huatong
huatong
avatar

Makara sankrama

Devotionalhuatong
🎭gopi💞THA♏️BURU🏠💞huatong
歌詞
作品
സ്വാമിയേ അയ്യപ്പാ

സ്വാമി ശരണം അയ്യപ്പ ശരണം

സ്വാമിയേ അയ്യപ്പാ

സ്വാമി ശരണം അയ്യപ്പ ശരണം (3)

മകര സംക്രമ സൂര്യോദയം

മഞ്ജുള മരതക ദിവ്യോദയം

ശബരി ഗിരീശന്റെ തിരു സന്നിധാനത്തില്‍

ശ്രീ കിരണങ്ങളാല്‍ അഭിഷേകം

മകര സംക്രമ സൂര്യോദയം

ഉടുക്കും ചെണ്ടയും തരംഗങ്ങള്‍ ഉണര്‍ത്തി

ഉദയ ഗീതങ്ങള്‍ പാടുമ്പോള്‍

സഹസ്ര മന്ത്രാക്ഷര സ്തുതി കൊണ്ട് ഭഗവാനെ (2)

കളഭ മുഴുക്കാപ്പ് ചാര്‍ത്തുമ്പോള്‍

ഹൃദയത്തില്‍ ആയിരം ജ്യോതി പൂക്കും

സ്വര്‍ണ്ണ ജ്യോതി പൂക്കും

മകര സംക്രമ സൂര്യോദയം

സ്വാമി ശരണം അയ്യപ്പ ശരണം (3)

ഉഷസ്സും സന്ധ്യയും തൊഴുകൈകളോടെ

പുഷ്പമാല്യങ്ങള്‍ ചാര്‍ത്തുമ്പോള്‍

സുഗന്ധ പുണ്യാഹത്തിന്‍ കുളിര്കൊണ്ട ദേവനെ (2)

തിരുവാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍

കരളിലെ പമ്പയില്‍ പൂ വിടരും

വര്‍ണ്ണപ്പൂ വിടരും

മകര സംക്രമ സൂര്യോദയം

മഞ്ജുള മരതക ദിവ്യോദയം

ശബരി ഗിരീശന്റെ തിരു സന്നിധാനത്തില്‍

ശ്രീ കിരണങ്ങളാല്‍ അഭിഷേകം

ശ്രീ കിരണങ്ങളാല്‍ അഭിഷേകം

更多Devotional熱歌

查看全部logo

猜你喜歡