menu-iconlogo
logo

Unarumee Ganam

logo
歌詞

ഉണരുമീ ഗാനം

ഉരുകുമെന്നുള്ളം..

ഉണരുമീ ഗാനം

ഉരുകുമെന്നുള്ളം..

ഈ സ്നേഹ ലാളനം

നീ നീന്തും സാഗരം

ഉണരുമീ ഗാനം

ഉരുകുമെന്നുള്ളം

Follow me Rikku 88

കിലുങ്ങുന്നിതറകള്‍ തോറും

കിളിക്കൊഞ്ചലിന്റെ മണികള്‍

കിലുങ്ങുന്നിതറകള്‍ തോറും

കിളിക്കൊഞ്ചലിന്റെ മണികള്‍

മറന്നില്ലയങ്കണം നിന്‍

മലര്‍ പാദം പെയ്ത പുളകം

മറന്നില്ലയങ്കണം നിന്‍

മലര്‍ പാദം പെയ്ത പുളകം

എന്നിലെ എന്നെ കാണ്മു ഞാന്‍ നിന്നില്‍

വിടര്‍ന്നൂ മരുഭൂവിന്‍

എരിവെയിലിലും പൂക്കള്‍

ഉണരുമീ ഗാനം

ഉരുകുമെന്നുള്ളം

ഉണരുമീ ഗാനം

ഉരുകുമെന്നുള്ളം

നിറമാല ചാര്‍ത്തി പ്രകൃതി

ചിരി കോര്‍ത്തു നിന്റെ വികൃതി..

നിറമാല ചാര്‍ത്തി പ്രകൃതി

ചിരി കോര്‍ത്തു നിന്റെ വികൃതി..

വളരുന്നിതോണ ഭംഗി

പൂവിളികളെങ്ങും പൊങ്ങി..

വളരുന്നിതോണ ഭംഗി

പൂവിളികളെങ്ങും പൊങ്ങി..

എന്നില്‍ നിന്നോര്‍മ്മയും

പൂക്കളം തീര്‍പ്പൂ

മറയായ്കയീ മധുരം

ഉറഞ്ഞു കൂടും നിമിഷം

ഉണരുമീ ഗാനം

ഉരുകുമെന്നുള്ളം..

ഉണരുമീ ഗാനം

ഉരുകുമെന്നുള്ളം..

ഈ സ്നേഹ ലാളനം..

നീ നീന്തും സാഗരം..

ഉണരുമീ ഗാനം

ഉരുകുമെന്നുള്ളം.

Unarumee Ganam G. Venugopal - 歌詞和翻唱